HOME
DETAILS

ചങ്ങനാശേരി - കോട്ടയം ജലപാത വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

  
backup
June 21 2018 | 07:06 AM

%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%9c%e0%b4%b2%e0%b4%aa%e0%b4%be


ചങ്ങനാശേരി: നഗരത്തിന്റെയും സംസ്ഥാന ടൂറിസത്തിന്റെയും സമഗ്രവികസനത്തിനു കോട്ടയം-ചങ്ങനാശേരി ജലപാത വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതു സാധ്യമാകുന്നതോടെ ലോകടൂറിസം ഭൂപടത്തില്‍ പ്രമുഖസ്ഥാനം നേടിയിട്ടുള്ള കുമരകത്തിന്റെ തെക്കന്‍ കവാടമായി ചങ്ങനാശേരിയെ മാറ്റാനാവുമെന്ന അഭിപ്രായവും ശക്തമാകുന്നു.
നിലവിലുള്ള ജലപാതയുടെ വളവുകള്‍ നേരെയാക്കി ആഴം വര്‍ദ്ധിപ്പിച്ചാല്‍ സര്‍വ്വീസ് ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവക്ക് ഇതുവഴി കടന്നുവരാനാകുകയും ചങ്ങനാശേരിയില്‍ നിന്നും കുമരകത്തേക്കും വേമ്പനാട്ടുകായലിലേക്കും വളരെവേഗം പോകുവാനും സാധിക്കും.
ഈ പാതയുടെ ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് ജലപാതക്കു സമാന്തരമായി റോഡ് നിര്‍മിച്ചാല്‍ അത് എം.സി റോഡിന് സമാന്തരപാതയായി ഉപയോഗിച്ച് ചെറിയ വാഹനങ്ങള്‍ക്ക് അതുവഴി കടന്നുപോകുവാനും ഇത് എം.സി റോഡിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുവാനും സഹായകമാകും. കുമളി,തേക്കടി തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും എത്തുന്ന വിദേശിയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തദ്ദേശീയര്‍ക്കും 25 കി.മീറ്റര്‍ ദൂരം വരുന്ന ജലപാതയിലൂടെ കുട്ടനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ചെലവുകുറഞ്ഞ രീതിയില്‍ ചങ്ങനാശേരിയിലും കോട്ടയത്തും താമസിക്കാനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഇടയാക്കും. ജലപാതയുടെ തീരങ്ങളില്‍ ചെറു റിസോര്‍ട്ടുകള്‍ സ്ഥാപിതമാകുന്നതോടെ കുട്ടനാടിന്റെ തനിമ നിലനിര്‍ത്തുന്നതോടൊപ്പം ഉള്‍നാടന്‍ പ്രദേശങ്ങളുടെ വികസനവും സാധ്യമാകും.
ഇതുവഴി വിവിധ രംഗങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.ജലപാതയുടെ വികസനം പ്രാവര്‍ത്തികമായാല്‍ പത്തനംതിട്ട,ഇടുക്കി,കോട്ടയം ജില്ലകളിലുള്ളവര്‍ക്ക് കുമരകത്തേക്കു പോകുവാന്‍ സഹായകമായ ഏറ്റവും നല്ല ജലപാതയായും ഇതു മാറും. ഇന്ത്യയിലെ ആദ്യത്തെ പട്ടികജാതി കോളനിയായ സചിവോത്തമപുരം കോളനി,മഹാകവി ഉള്ളൂര്‍,കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍,എ.ആര്‍ രാജരാജവര്‍മ്മ എന്നിവരുടെ കുടുംബമായ ലക്ഷ്മീപുരം കൊട്ടാരം,എട്ടുവീട്ടില്‍ പിള്ളമാരെ കുടിയിരുത്തിയിരിക്കുന്ന വേട്ടടി ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഉത്സവങ്ങളില്‍ പങ്കെടുക്കാനും വിദേശീയര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സഹായകമാകും. കോട്ടയം-ചങ്ങനാശേരി ജലപാതയിലുള്ള നാട്ടകം തുറമുഖത്തിന്റെ വികസനത്തിനും ഈ പാത ഏറെ പ്രയോജനപ്പെടുത്താനാവും.ഇതിനോടൊപ്പം ആലപ്പുഴ-ചങ്ങനാശേരി റോഡിനു സമാന്തരമായിട്ടുള്ള എ.സി കനാല്‍ വികസനവും കൂടിയാകുമ്പോള്‍ ചങ്ങനാശേരി നഗരത്തിനു മാത്രമല്ലാ ആലപ്പുഴയുടേയും കോട്ടയത്തിന്റെയും വികസനത്തിനും ഇത് വഴിതെളിക്കും. ഒപ്പം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുകയും ചെയ്യും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago