'ഗോരക്ഷ' കുളമ്പുരോഗ പ്രതിരോധ യജ്ഞം ഇന്നു മുതല്‍
തൊടുപുഴ: കുളമ്പുരോഗത്തിനെതിരെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന 'ഗോരക്ഷ' സമഗ്ര കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്റെ 24ാം ഘട്ടം ജില്ലയില്‍ ഇന്ന് ആരംഭിക്കും.
വാക്‌സിനേഷന്‍ സ്‌ക്വാഡുകള്‍ ക്യാംപുകള്‍ മുഖേനയും വീടുവീടാന്തരം കയറിയും കുത്തിവയ്പ് നടത്തും. പ്രതിരോധ കുത്തിവയ്പിനായി പശു, കാള, പോത്ത്, എരുമ, പന്നി എന്നിവയ്ക്കു 10 രൂപ കര്‍ഷകരില്‍നിന്ന് ഈടാക്കും. അതതു പഞ്ചായത്തില്‍ വെറ്ററിനറി സര്‍ജന്‍മാര്‍ക്കാണ് പ്രതിരോധ കുത്തിവയ്പിന്റെ മേല്‍നോട്ട ചുമതല. കന്നുകാലികള്‍, പന്നി, ആട് തുടങ്ങിയ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം.
ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന ഗോരക്ഷാ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു തദ്ദേശ സ്ഥാപനങ്ങളുടെയും കര്‍ഷകരുടെയും സഹകരണം ഉണ്ടാവണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.പത്തു വര്‍ഷത്തോളമായി ഈ കുത്തിവെപ്പു പരിപാടി നടത്തുന്നതല്ലാതെ ഇതിനെക്കുറിച്ചു ശാസ്ര്തീയമായ യാതോരു പഠനമോ വിലയിരുത്തലോ നടത്തിയിട്ടില്ലെന്നു ഈ രംഗത്തുള്ളവര്‍ പറയുന്നു. കൃത്യമായ കാലയളവില്‍ കുത്തിവെപ്പു നടത്തുന്നതിലും വീഴ്ചയുണ്ടാകുന്നുണ്ട്. പുറമേ ,വൈറസിലുണ്ടായ രൂപാന്തരമോ പുതിയ വൈറസുകള്‍ രംഗപ്രവേശമോ പഠനവിധേയമാക്കിയില്ല.
ആറു വര്‍ഷത്തോളം ചിട്ടയായി പ്രതിരോധ പരിപാടി നടപ്പാക്കിയതോടെ ഇവിടെനിന്നും കുളമ്പുരോഗത്തെ തുരത്തിയെന്ന തെറ്റായ ധാരണ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനുണ്ടായി. തുടര്‍ന്നു പ്രതിരോധവും കുത്തിവെപ്പുമൊക്കെ വഴിപാടാക്കിയതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇന്ത്യന്‍ കന്നുകാലികളില്‍ വ്യാപകമായി ബാധിച്ച കുളമ്പുരോഗം ഇറച്ചി കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചതിനെ തുടര്‍ന്നാണു 2004 തുടക്കത്തില്‍ എ.ഡി.സി.പി. എന്ന പേരില്‍ (ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട്) രോഗപ്രതിരോധ പദ്ധതി ആവിഷ്‌കരിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി തുടങ്ങിയെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജിതമായി പദ്ധതി നടപ്പാക്കാനും നിര്‍ദ്ദേശമുണ്ടായി. ഇതു പ്രകാരം തമിഴ്‌നാട്,ആന്ധ്രാപ്രദേശ്, കര്‍ണാടക,കേരളം, പോണ്ടിച്ചേരി, ഗോവ എന്നിവിടങ്ങളില്‍ കന്നുകാലികള്‍ക്കു സൗജന്യ നിരക്കില്‍ പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പു നല്‍കിത്തുടങ്ങി.
വര്‍ഷം ആറുമാസത്തെ ഇടവേളയില്‍ രണ്ടു തവണയാണു ഇതു നല്‍കിയിരുന്നത്. ഇതിനായി കോടിക്കണക്കിനു രൂപ ചെലവിട്ടു.കേരളത്തിനു മാത്രം 25 കോടി രൂപയാണു പ്രതിവര്‍ഷം ലഭിച്ചിരുന്നത്. സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും ഈ കുത്തിവെപ്പു മുടങ്ങാതെ നല്‍കിയെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."