HOME
DETAILS

കൊണ്ടിട്ടും പഠിക്കാത്ത ഭരണവും ജനവും

  
backup
May 10 2020 | 03:05 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ad

 


കൊറോണ വൈറസ് ഏറ്റവും ഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രോഗബാധ അതിവേഗം സംഭവിക്കുന്ന ഏഷ്യന്‍രാജ്യങ്ങളില്‍ ഒന്നാമത്തേത്. അറുപതിനായിരത്തിലേറെ പേര്‍ നമ്മുടെ രാജ്യത്ത് കൊവിഡ് ബാധിതരാണ്. മരണസംഖ്യ 2089 ആയി. കൊവിഡ് ബാധിത സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലാണു മഹാരാഷ്ട്രയും പ്രധാനമന്ത്രിയുടെ സ്വന്തം നാടായ ഗുജറാത്തും രാജ്യതലസ്ഥാനമായ ഡല്‍ഹിയും.


മഹാരാഷ്ട്രയില്‍ 19,063 പേരെ കൊവിഡ് ബാധിച്ചു, അതില്‍ 731 പേര്‍ മരണത്തിനു കീഴടങ്ങി. സ്ഥലപരിമിതിമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാതെ, മതിയായ പരിചരണവും ചികിത്സയും ലഭിക്കാതെയാണു പലരും മരിക്കുന്നതെന്നാണു മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ത്ത. ഗുജറാത്തില്‍ ഇതുവരെ ഏഴായിരത്തിലേറെ പേര്‍ക്കും ഡല്‍ഹിയില്‍ 6542 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
വൈറസ് വ്യാപനം തടയാന്‍ ഭരണകൂടങ്ങളും ജനങ്ങളും ഓരോ നിമിഷവും ഏറെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്നാണ് ഈ കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നത്. അക്കാര്യം പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണക്കസേരകളിലിരിക്കുന്നവരെല്ലാം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നുമുണ്ട്. എങ്കിലും ആ പറയലെല്ലാം ആത്മാര്‍ഥതയോടെയാണോ എന്നു സംശയം തോന്നുന്ന തീരുമാനവും നടപടികളുമാണു പലപ്പോഴും സംഭവിക്കുന്നത്.


അതില്‍ ഏറ്റവും ഭയാനകമായ തീരുമാനവും നടപടിയുമാണു ലോക്ക് ഡൗണ്‍ കാലത്തു മദ്യശാലകള്‍ തുറക്കുകയെന്നത്. ആ തീരുമാനമെടുത്തതാകട്ടെ, ഏറ്റവും കരുതലോടെ മാത്രമേ ജീവിക്കാവൂവെന്നും വീടിനു പുറത്തിറങ്ങാന്‍ പോലും പാടില്ലെന്നും നമ്മോടു നാഴികയ്ക്കു നാല്‍പ്പതു വട്ടം ഉപദേശിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനം കേള്‍ക്കേണ്ട താമസം ഒട്ടുമിക്ക സംസ്ഥാനങ്ങളും മദ്യശാലകളുടെ വാതില്‍ മലര്‍ക്കെ തുറക്കുകയും ചെയ്തു.


അതോടെ സംഭവിച്ചതു ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കൊവിഡിനെ പിടിച്ചുനിര്‍ത്താനാവാതെ ഗതികെട്ടു നില്‍ക്കുന്ന മുംബൈയിലും ഡല്‍ഹിയിലും മദ്യവില്‍പ്പനശാലകളുടെ താഴു തുറക്കുന്നതിനു മുമ്പുതന്നെ ആയിരക്കണക്കിനാളുകളാണ് ആര്‍ത്തിയോടെ ഓടിക്കൂടിയത്. സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നുമൊക്കെ കള്ളുകുടിയന്മാരോടു പറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമായി.
പൊലിസ് കെട്ടിയുണ്ടാക്കിയ ബാരിക്കേഡുകളും മറ്റും തകര്‍ത്തു ജനം ആര്‍ത്തലച്ചെത്തി. മദ്യശാലകളുടെ കൗണ്ടറുകള്‍ക്കു മുന്നിലെത്താന്‍ ഉന്തും തള്ളുമായി. 'മദ്യാര്‍ത്തി'ക്കാരെ ലാത്തി വീശി വിരട്ടിയോടിക്കാന്‍ ശ്രമിച്ച പൊലിസുകാര്‍ക്കു തങ്ങള്‍ നടത്തുന്നതു പാഴ്‌വേലയാണെന്നു ബോധ്യമായി. ഒടുവില്‍ പലയിടങ്ങളിലും, തുറന്ന് ഏറെ കഴിയും മുമ്പു തന്നെ മദ്യശാലകള്‍ അടയ്‌ക്കേണ്ടി വന്നു.


രാജ്യമാകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്തിനായിരുന്നു? ജനങ്ങളാരും അത്യാവശ്യകാര്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങാന്‍ പാടില്ലെന്നു പ്രധാനമന്ത്രി കര്‍ക്കശ നിര്‍ദേശം നല്‍കിയത് എന്തിനായിരുന്നു? അത്രയും കണിശമായി സാമൂഹിക അകലം പാലിച്ചാല്‍ മാത്രമേ രോഗം പടര്‍ന്നുപിടിക്കുന്നതും മരണം വിതയ്ക്കുന്നതും തടയാനാകൂവെന്ന യഥാര്‍ഥ്യം ഉള്‍ക്കൊണ്ടു തന്നെയാണല്ലോ ആ പ്രഖ്യാപനം നടത്തിയത്. മാര്‍ച്ച് 25 നു പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവില്‍ ആ വ്യവസ്ഥ കര്‍ക്കശമായി പാലിക്കപ്പെട്ടാല്‍ രാജ്യം കൊവിഡ് ഭീഷണിയില്‍ നിന്ന് ഒരുവിധം രക്ഷപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രാജ്യത്തിനു പുറത്തുനിന്നു വരുന്നവരുടെ കാര്യം മാത്രം പിന്നീടു ശ്രദ്ധിച്ചാല്‍ മതിയാകുമെന്നായിരുന്നു ഭരണാധികാരികളുടെ വിലയിരുത്തല്‍. എന്നാല്‍, സംഭവിച്ചതു മറിച്ചാണ്.


രോഗം കുറഞ്ഞില്ല, എല്ലാ കണക്കുകൂട്ടലുകളും പ്രതീക്ഷകളും തെറ്റിച്ചു കൊവിഡ് അതിഭീകരമായി വ്യാപിച്ചുകൊണ്ടിരുന്നു. ലോക്ക് ഡൗണിന്റെ തുടക്കത്തില്‍ ദിനംപ്രതി പത്തും അമ്പതുമൊക്കെ ആളുകളിലേയ്ക്കു പടര്‍ന്നിരുന്ന രോഗം പിന്നീട് വളരെപ്പെട്ടന്നു നൂറുകണക്കിന് ആളുകളെ പിടികൂടാന്‍ തുടങ്ങി. അതുകൊണ്ടാണ്, ആദ്യത്തെ ലോക്ക് ഡൗണ്‍ കാലാവധി തീരുംമുമ്പേ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അതു നീട്ടണമെന്ന സമ്മര്‍ദവുമായി രംഗത്തുവന്നതും കേന്ദ്രം അതിനു തയാറായതും.


പത്തൊമ്പതുദിവസത്തേയ്ക്കു നീട്ടിയ രണ്ടാംഘട്ടത്തിലും കേരളംപോലുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ കൊവിഡ് നിയന്ത്രണത്തില്‍ നിന്നില്ല. കാരണം, സാമൂഹിക അകലം പാലിക്കണമെന്ന അടിസ്ഥാനതത്വം അവിടങ്ങളിലെ ജനങ്ങളുടെ ചെവിയിലും മനസ്സിലും കടന്നില്ല. ധാരാവി പോലുള്ള ചേരിപ്രദേശങ്ങളിലും കോളനികളിലും സാമൂഹിക അകലം പാലിക്കല്‍ അസാധ്യവുമാണ്. അതിനാലാണ്, ഇന്നും ഇന്ത്യയില്‍ കൊവിഡ് ഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്.


ഇത്തരമൊരു പശ്ചാത്തലത്തില്‍, മദ്യശാലകള്‍ തുറക്കാമെന്ന പ്രഖ്യാപനം നടത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയും ആ പ്രഖ്യാപനത്തേക്കാള്‍ വേഗത്തിലും ആവേശത്തിലും അതു നടപ്പാക്കിയ സംസ്ഥാനങ്ങളുടെ നടപടിയും നാടിനു തിരിച്ചടിയായി മാറിയിരിക്കുകയാണ്. മദ്യമില്ലാത്ത അവസ്ഥയില്‍ത്തന്നെ സാമൂഹിക അകലം പാലിച്ചു കൊവിഡില്‍ നിന്നു രക്ഷ നേടാന്‍ ശ്രമിക്കാത്തവരുള്ള നാട്ടില്‍ മദ്യം യഥേഷ്ടം ലഭ്യമായാലുള്ള അവസ്ഥയെന്താകുമെന്നു ചിന്തിക്കാനും അതിന്റെ അപകടം തിരിച്ചറിയാനും ഭരണാധിപന്മാര്‍ തയാറായില്ലെന്നതു കഷ്ടമാണ്.


ആരോഗ്യത്തിന് ഹാനികരമെന്നു വ്യക്തമായി എഴുതിവച്ചു വില്‍ക്കുന്ന വസ്തുവാണ് മദ്യം. അതില്‍നിന്നു തന്നെ അതു ഗുണമല്ല, ദോഷമാണെന്നു ബോധ്യപ്പെടും. മദ്യം വില്‍ക്കുന്ന സര്‍ക്കാരിനും മദ്യം കഴിക്കുന്ന ജനത്തിനും അതു നന്നായി അറിയാം. എന്നിട്ടും, ലോകം കൊറോണ ഭീതിയില്‍ വിറച്ചുനില്‍ക്കുന്ന കാലത്തും എങ്ങനെയെങ്കിലും ആളുകളെ കുടിയന്മാരാക്കിയേ തീരൂ എന്ന വാശിയിലാണ് ഭരണകൂടങ്ങള്‍.
മദ്യപിച്ചു മദ്യപിച്ചു മുഴുക്കുടിയന്മാരും മദ്യപാനരോഗികളുമായവര്‍ക്കു മദ്യം കിട്ടിയില്ലെങ്കില്‍ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ ആത്മഹത്യ ചെയ്തവരുണ്ടെന്നും ഈ ലോക്ക് ഡൗണ്‍ കാലത്തെ ചില വാര്‍ത്തകളില്‍ നാം കണ്ടതാണ്. എന്നാല്‍, നാലോ അഞ്ചോ പേര്‍ അങ്ങനെ ജീവനൊടുക്കിയെന്നു വച്ച് എല്ലാ ജനങ്ങളെയും അപകടത്തിലേക്കും ദുരന്തത്തിലേയ്ക്കും തള്ളിവിടാന്‍ പാകത്തില്‍ ഈ ലോക്ക് ഡൗണ്‍ കാലത്തു മദ്യശാലകള്‍ മലര്‍ക്കെ തുറക്കുന്നതു ജനദ്രോഹവും രാജ്യദ്രോഹവും തന്നെയാണ്.


ലഹരി തലയ്ക്കു പിടിക്കാതെ തന്നെ സാമൂഹിക അകലം പാലിക്കല്‍ പോലുള്ള നിബന്ധനകളെല്ലാം മറന്നു മദ്യവില്‍പ്പനശാലകള്‍ക്കു മുന്നില്‍ ഉന്തുംതള്ളുമുണ്ടാക്കുന്ന മദ്യപന്മാര്‍ മദ്യപിച്ചു കഴിഞ്ഞാല്‍ എങ്ങനെ പെരുമാറുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു. ലോക്ക് ഡൗണ്‍ കാലത്തു പാലിക്കേണ്ട സകല നിയന്ത്രണങ്ങളും തെറ്റിച്ച് അവര്‍ അഴിഞ്ഞാടും. മാരകരോഗം പരത്തുന്ന രോഗാണുക്കള്‍ക്ക് അതിവേഗത്തില്‍ പടര്‍ന്നു കയറാന്‍ അവര്‍ കാരണക്കാരായി മാറുകയും ചെയ്യും.


ജനങ്ങളെ മദ്യപിപ്പിച്ചു മദോന്മത്തരാക്കുകയെന്ന ദൗത്യം നിര്‍വഹിക്കാനൊന്നുമല്ല സംസ്ഥാനഭരണകൂടങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ ഇത്രമാത്രം വ്യഗ്രത കാട്ടുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. സര്‍ക്കാര്‍ ഖജനാവ് എളുപ്പത്തില്‍ നിറയണമെങ്കില്‍ മദ്യവില്‍പ്പനയില്‍ നിന്നുള്ള നികുതി വരുമാനം വേണം. കോടിക്കണക്കിനു രൂപയുടെ വരുമാനമാണു നിത്യവും ലഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന്റെ ഖജനാവിലെത്തുന്നത്.
പക്ഷേ, ഒരു കാര്യം എല്ലാ ഭരണാധികാരികളും മനസ്സിലാക്കേണ്ടതാണ്. ജനത്തെ രോഗത്തിലേയ്ക്കും നാശത്തിലേയ്ക്കും തള്ളിവിട്ടു ഖജനാവു നിറയ്ക്കുന്നതു നല്ല കാര്യമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago