മട്ടന്നൂരില്‍ രണ്ടു കടകളില്‍ കവര്‍ച്ച
മട്ടന്നൂര്‍: പൂട്ടിക്കിടന്ന രണ്ടു കടകളില്‍ കവര്‍ച്ച. പണവും സിഗരറ്റും നഷ്ടപ്പെട്ടു. ഇരിട്ടി റോഡില്‍ കോടതിക്കും സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപത്തും പ്രവര്‍ത്തിക്കുന്ന യു. റഷീദിന്റെ ഉടമസ്ഥതയിലുള്ള കേരളാ സ്റ്റോഴ്സ് ആന്‍ഡ് സ്റ്റേഷനറി, ശറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള സി.പി ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. കടകളുടെ ഷട്ടറിന്റെ പൂട്ട് ആയുധമുപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്.
കേരളാ സ്റ്റോറില്‍ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് മേശയിലുണ്ടായിരുന്ന 3000ത്തോളം രൂപയും 25000ത്തോളം രൂപ വിലമതിക്കുന്ന സിഗരറ്റും കവര്‍ന്നു. സി.പി ട്രേഡേഴ്സില്‍ നിന്ന് 3000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. മോഷ്ടാവിന്റെ രൂപം കേരളാ സ്റ്റോഴ്സില്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ട് ധരിച്ച് ആയുധവുമായെത്തിയ മോഷ്ടാവ് പൂട്ടുപൊളിച്ച് പണവും സാധനവുമായി കടന്നുകളയുന്ന ദൃശ്യമാണ് കാമറയില്‍ പതിഞ്ഞിരിക്കുന്നത്. കടയുടമകള്‍ പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ എ.വി ദിനേശും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."