HOME
DETAILS
MAL
കുടുംബശ്രീ സഹായഹസ്തം വായ്പ 1.26 ലക്ഷം പേര്‍ക്ക് നല്കി
backup
May 10 2020 | 04:05 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 കോടിയുടെ വായ്പാ പദ്ധതിയായ സഹായ ഹസ്തം വായ്പ 1.26 ലക്ഷം പേര്‍ക്ക് നല്കി കുടുംബശ്രീ. 1,26,943 പേര്‍ക്കായി 97.45 കോടി രൂപ വായ്പ അനുവദിച്ചു. ഇതുവരെ ബാങ്കുകളില്‍ സമര്‍പ്പിച്ച 12,36,919 അപേക്ഷകളിലാണ് ഇത്രയും പേര്‍ക്ക് ലോണ്‍ അനുവദിച്ചത്. കൊവിഡ് കാരണം വരുമാനം നഷ്ടപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ക്ക് 5000 മുതല്‍ 20,000 രൂപ വരെ വായ്പ നല്കുന്ന പദ്ധതിയാണ് സഹായഹസ്തം പദ്ധതി. സംസ്ഥാനത്താകെ 2,85,605 അയല്‍ക്കൂട്ടങ്ങളിലായി 42,45,267 പേരാണ് അംഗങ്ങളായുള്ളത്. ഇതില്‍ 31,33,489 പേരാണ് വായ്പയ്ക്ക് ഇതുവരെ ആവശ്യക്കാരായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."