കഴിഞ്ഞ മാസം മാത്രം അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടത് രണ്ടു കോടിയിലേറെ പേര്‍ക്ക്
വാഷിങ്ടണ്‍: കൊവിഡ് കാരണം മരണസംഖ്യ കൂടുന്നതിനൊപ്പം അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാകുന്നു. രാജ്യത്ത് തൊഴിലില്ലായ്മ മുന്‍പില്ലാത്തവിധം കൂടിക്കൊണ്ടിരിക്കുകയാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞ ഏപ്രിലില്‍ മാത്രം അമേരിക്കയില്‍ രണ്ടു കോടിയിലേറെ പേര്‍ക്കു ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
യു.എസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം മാത്രം തൊഴിലില്ലായ്മയില്‍ 14.7 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അമേരിക്കയിലെ സാമ്പത്തിക രംഗം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. തൊഴിലില്ലായ്മാ വേതനത്തിന് നിരവധി പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. പ്രതിഷേധക്കാരെ പിന്തുണച്ച് രംഗത്തെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്ര്ംപ്, ആളുകള്‍ പനി ബാധിച്ച് മരിക്കുന്നുവെന്ന് വച്ച് രാജ്യം അടച്ചിടാനാകില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."