യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു മതാചാരമെന്ന് തെറ്റിദ്ധരിപ്പിച്ച് യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ല. സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ സംസ്ഥാനതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജാതിമത ഭേദമന്യേ എല്ലാവര്ക്കും പരിശീലിക്കാവുന്ന ഒരു വ്യായാമമുറയാണ് യോഗ. ചിലര്‍ സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട്. എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസിലാക്കണം. തികച്ചും മതാതീത വ്യായാമമുറയായ യോഗയെ ഹൈജാക്ക് ചെയ്ത് മറ്റുള്ളവര്‍ക്ക് അന്യമാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടത്. കുപ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നതും ശരിയല്ല. വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താല്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കെ.കെ.ശൈലജ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."