ഞാന്‍ മേരിക്കുട്ടി: ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ ആത്മാവിലേക്ക് ഇറങ്ങാനുള്ള ശ്രമമെന്ന് ജയസൂര്യ
കോഴിക്കോട്: ട്രാന്സ്ജെന്ഡേഴ്സിനെ അനുകരിക്കുകയല്ല, അവരുടെ ആത്മാവിലേക്ക് ഇറങ്ങാനുള്ള ശ്രമമാണ് 'ഞാന്‍ മേരിക്കുട്ടി'യില്‍ നടത്തിയതെന്നു നടന് ജയസൂര്യ. കാലിക്കറ്റ് പ്രസ് ക്ലബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥാപാത്രം നന്നാക്കുന്നതിനുള്ള ഗുരുക്കന്മാര് അഞ്ജലി അമീറനെ പോലുള്ള സുഹൃത്തുക്കളായിരുന്നു.
ട്രാന്‍സ്ജെന്‍ഡേഴ്സുമായി നേരില്‍കണ്ട് അവരുമായി സംസാരിച്ച് അവരുടെ അനുഭവങ്ങള്‍ അറിഞ്ഞാണു മേരിക്കുട്ടിയായി സിനിമയില്‍ ജീവിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ മേരിക്കുട്ടിയായി തന്റെ മുന്പില് ജയസൂര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു സംവിധായകന് രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.
വേഷം കെട്ടലുകളില്ലാത്ത സിനിമായാണിതെന്ന് ട്രാന്‍സ്ജെന്‍ഡറും അഭിനേത്രിയുമായ അഞ്ജലി അമീര്‍ പറഞ്ഞു. മേരിക്കുട്ടിയായി ജയസൂര്യയ്ക്കു പകരം മറ്റൊരു നടനെയും സങ്കല്‍പ്പിക്കാനാകുന്നില്ല. ഈ സിനിമ ഞങ്ങളുടെ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രേമനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."