HOME
DETAILS
MAL
കൊവിഡ് സംശയം; ചികിത്സയിലായിരുന്ന ഇരിങ്ങണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു
backup
May 10 2020 | 06:05 AM
ദുബൈ: കൊവിഡ് സംശയിച്ച് ചികിത്സ തേടിയ ഇരിങ്ങണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു. നാദാപുരം ഇരിങ്ങണ്ണൂര്‍ മംഗലശേരി ഹൗസില്‍ താമസിക്കുന്ന എടച്ചേരി കുന്നത്ത് ഫൈസല്‍(46) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
മൂന്നാഴ്ച മുമ്പ് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നതായും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിയിരുന്നതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ പരിശോധന ഫലം ലഭിച്ചാലെ സ്ഥിരീകരിക്കാനാകൂവെന്ന് ഇവര്‍ വ്യക്തമാക്കി.
ദുബൈയില്‍ പാര്‍ക്കോ ഗ്രൂപ്പ് ജീവനക്കാരനാണ്. എടച്ചേരി കുന്നത്ത് അമ്മദ് - നബീസു ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: നാസിഫ്, ആസിഫ്. സഹോദരങ്ങള്‍: നാസര്‍(ബഹ്റൈന്‍), ജാഫര്‍(ദുബൈ), സുലൈഖ. ഖബറടക്കം പിന്നീട്ട് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."