HOME
DETAILS
MAL
സ്വന്തം സ്ഥലത്തിന്റെ പട്ടയം ലഭിച്ചില്ല വില്ലേജ് ഓഫിസിനു താഴിട്ടുപൂട്ടി കര്‍ഷകന്റെ നിരാഹാര സമരം
backup
March 06 2019 | 07:03 AM
പേരാമ്പ്ര: തന്റെ സ്ഥലത്തിന്റെ പട്ടയത്തിനായി ദീര്‍ഘ കാലമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്ത ചക്കിട്ടപാറ പഞ്ചായത്തില്‍പെട്ട മുതുകാട്ടിലെ കര്ഷകന് വളയത്ത് പാപ്പച്ചന് (72)പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ വില്ലേജ് ഓഫിസ് താഴിട്ടു പൂട്ടി.
ഇന്നലെ രാവിലെ എട്ടോടെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. വന്‍ പൊലിസ് സംഘമെത്തി പൂട്ടുപൊളിച്ചു ഓഫിസ് തുറന്നു. പന്തല്‍ കെട്ടാനുള്ള പാപ്പച്ചന്റെ ശ്രമവും പൊലിസ് തടഞ്ഞു. അയല്‍വാസി മൂഞ്ഞക്കുന്നേല് ലക്ഷ്മി ( 69 )യും ഇതേ ആവശ്യമുന്നയിച്ചു പാപ്പച്ചനോടൊപ്പം സമരം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."