സാരംഗിന് നടക്കണം; പ്രതീക്ഷകളുടെ പൂമുറ്റത്തേക്ക്
കുറ്റ്യാടി: രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്ന വണ്ണത്താംകണ്ടി സന്തോഷ് ഉഷ ദമ്പതികളുടെ ഏകമകനായ സാരംഗ് ഇപ്പേള്‍ നിറകണ്ണുകളോടെ വീട്ടില്‍ ഒറ്റയിരിപ്പാണ്. സമപ്രായക്കാരായ കുട്ടികള്‍ ഓടിച്ചാടി സ്കൂളില്‍ പോകുന്നത് അവന് നോക്കി നില്ക്കാനെ കഴിയുന്നുള്ളു.
പരസഹായമില്ലാതെ നടക്കാനും സ്കൂളില്‍ പോകാനുമൊന്നും അവന് കഴിയുന്നില്ല. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അപൂര്‍വ രോഗം ബാധിച്ച സാരംഗ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. കൂലിപ്പണിക്കാരനായ പിതാവ് തന്റെ കയ്യിലുള്ളതെല്ലാം മകന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചു. മരുന്നിനും ചികിത്സക്കുമായി മാസം പതിനായിരം രൂപയിലേറെ ചെലവുവരുന്നുണ്ട്. മുടക്കമില്ലാതെ ചികിത്സ തുടര്‍ന്നാല്‍ രോഗം ഭേദമാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂലിവേല ചെയ്ത് കുടുംബം നോക്കിയിരുന്ന സന്തോഷിന്റെ ചികിത്സാ ചെലവ് കണ്ടെത്താന്‍ വഴിയില്ലാത്ത അവസ്ഥയാണ്.
ഇതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങി സാരംഗിന്റെ ചികിത്സാ ചെലവ് കണ്ടെത്തുന്നതിനായി കെ.പി സുധീഷ് ചെയര്‍മാനും ടി. കൃഷ്ണന് കണ്‍വീനറും കെ.ടി മോഹനന് ഖജാന്‍ജിയുമായി കമ്മിറ്റി രൂപീകരിച്ചിരിച്ചത്.
സഹായ സമാഹരണത്തിനായി ഫെഡറല്‍ ബാങ്കിന്റെ തൊട്ടില് പാലം ശാഖയില്‍ 11720100220078 (ഐ.എഫ്.എസ്.സി: എഫ്.ഡി.ആര് എല്‍ 0001172) അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."