HOME
DETAILS
MAL
അപകട സാധ്യത; ദേശീയപാതയിലെ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന്
backup
March 06 2019 | 07:03 AM
നായ്ക്കട്ടി: ദേശീയപാത 766ല്‍ അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്.
ദേശീയപാതയില്‍ സുല്‍ത്താന്‍ ബത്തേരി-മുത്തങ്ങ ഭാഗത്ത് റോഡിന് വീതി കൂട്ടിയപ്പോള്‍ പല മരങ്ങളും അപകടകരമായ രീതിയില്‍ റോഡിനോട് ചേര്‍ന്നാണ് ഇപ്പോള്‍ നില്‍ക്കുന്നത്. മരങ്ങളുടെ ചുവട്ടില്‍നിന്നും മണ്ണ് നീക്കിയവിധത്തിലാണ് ഇപ്പോഴുള്ളത്. ശക്തമായ മഴയോ കാറ്റോ വീശിയാല്‍ റോഡിലേക്ക് മറിഞ്ഞ് വീണ് വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ അപകടങ്ങള്‍ വിളിപ്പാടകലെയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."