മനുഷ്യ-വന്യജീവി സംഘര്‍ഷം; 'കര്‍ഷക പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യുന്നു'
കല്‍പ്പറ്റ: മനുഷ്യ-വന്യജീവിസംഘര്‍ഷം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ പലയിടത്തും നടന്നുവരുന്ന കര്‍ഷകപ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്ത്, വനത്തിനും വന്യജീവികള്‍ക്കും വനപാലകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമെതിരേ തിരിച്ചുവിട്ട് കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാടിന് തീയിടുകയും മറ്റും ചെയ്യുന്ന ഇത്തരക്കാരെയും തല്‍പരകക്ഷികളെയും കര്‍ഷകസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയും പ്രതിപക്ഷവും പഞ്ചായത്തുമൊക്കെ ഇതില്‍ പങ്കാളികളാണ്. വന്യജീവികേന്ദ്രത്തിനുള്ളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നൂല്‍പ്പുഴയിലെ ആനക്കടവുകളില്‍ വേനല്‍ക്കാലത്ത് ഇഞ്ചികൃഷി നനക്കാന്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പമ്പുസെറ്റുകള്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസിലെ പ്രതികളും ആനയെ വൈദ്യുതി ഷോക്കേല്‍പ്പിച്ച് കൊന്ന കേസിലെ പ്രതികളും റിസോര്‍ട്ട് മാഫിയയും ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്തതാണ് മുത്തങ്ങ റെയിഞ്ച് ഓഫിസിനു മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന സമരം. ഇത് ഉദ്ഘാടനം ചെയ്തതാകട്ടെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്നെന്നും ഇവര്‍ ആരോപിച്ചു. പുനരധിവാസം അന്ത്യഘട്ടത്തിലെത്തി നില്‍ക്കുന്ന ചെട്ട്യാലത്തൂര്‍ ഗ്രാമത്തിലെ 19 കുട്ടികള്‍ പഠിക്കുന്നതും അടച്ചുപൂട്ടാനിരിക്കുന്നതുമായ സ്‌കൂളിന് ചുറ്റുമതിലുണ്ടാക്കാനും ആളൊഴിഞ്ഞ കോളനിയിലേക്ക് റോഡുണ്ടാക്കാനും പെര്‍മിറ്റില്ലാത്ത കല്ലും മണലും വന്യജീവികേന്ദ്രത്തിലൂടെ ബലമായി കൊണ്ടുപോയതും ജില്ലാ കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റി തീരുമാനം അനുസരിച്ച് തടഞ്ഞ വനപാലകരെ വിരട്ടിയതും മുഖ്യഭരണകക്ഷി ഭരിക്കുന്ന പഞ്ചായത്താണെന്നും ഇവര്‍ കുറ്റപ്പെടുത്തി. വള്ളുവാടി പ്രദേശത്തെ വനാതിര്‍ത്തികള്‍ അളന്ന് തിരിച്ച് അടയാളപ്പെടുത്തിയതിന് ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചതും നാഷണല്‍ ഹൈവേയുടെ അതിര്‍ത്തി നിശ്ചയിക്കുന്ന സര്‍വേ, പാര്‍ട്ടിനേതാവിന്റെ വീടിന്റെ ചുറ്റുമതില്‍ വനഭൂമിക്കകത്താണെന്ന് കണ്ട നിമിഷം കല്ലുകള്‍ പറിച്ചെറിഞ്ഞ് തടസപ്പെടുത്തിയതുമൊക്കെ പഞ്ചായത്തധികാരികളാണെന്നാണ് ഇവരുടെ ആരോപണം. വടക്കനാട് കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ കാട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ കാടുകത്തിക്കാനും വനപാലകരുടെ കാല്‍ വെട്ടാനും പരസ്യമായി ആഹ്വാനം ചെയ്തത് പഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് നേതാവുമായ ബെന്നിയാണ്. പഞ്ചായത്തംഗമായ ബെന്നി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഇയാള്‍ക്കെതിരേ കേസെടുക്കുകയല്ലാതെ അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിഷനും എ.എ.സി.സി.ക്കും കെ.പി.സി.സി.ക്കും പ്രസംഗത്തിന്റെ ഫൂട്ടേജ് സഹിതം പരാതി സമര്‍പ്പിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. ഒരുലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള വയനാടന്‍ കാടുകളില്‍ 32000 ഹെക്ടര്‍ തേക്ക്, യൂക്കാലിപിറ്റ്‌സ് തുടങ്ങിയ വിളത്തോട്ടങ്ങളാണ്. വാര്‍ത്താസമ്മേളനത്തില്‍ പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."