HOME
DETAILS

പുനലൂര്‍, ഇടമണ്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം: തീരുമാനം പിന്‍വലിക്കണമെന്ന് എം.പി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു

  
backup
June 22 2018 | 04:06 AM

%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%b0



കൊല്ലം: കൊല്ലത്തുനിന്ന് പുനലൂരേക്കും ഇടമണിലേക്കുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം പിന്‍വലിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രാലയം അധികൃതരോട് ഫോണ്‍ മുഖാന്തരം ആവശ്യപ്പെട്ടു.
ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇന്ത്യന്‍ റെയില്‍വേയുടെ ലാഭകരമായ പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ടു രാജ്യവ്യാപകമായി നടത്തുന്ന ട്രെയിന്‍ പുനഃക്രമീകരണങ്ങളുടെ ഭാഗമായുള്ളതാണു പ്രസ്തുത നിര്‍ദേശമെന്നും ഇതു പുനഃപരിശോധിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും റെയില്‍വേ അധികൃതര്‍ ഉറപ്പുനല്‍കി.
നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, സഹമന്ത്രി രാജന്‍ ഗൊഹൈന്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, മെമ്പര്‍ (ട്രാഫിക്), റെയില്‍വേ ബോര്‍ഡ് മെമ്പര്‍ (ഓപറേഷന്‍സ്), ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ സീനിയര്‍ മാനേജര്‍ (ഓപറേഷന്‍സ്), മധുര ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എന്നിവര്‍ക്ക് ഇ-മെയില്‍ നിവേദനം നല്‍കുകയും ചെയ്തു. ഹ്രസ്വദൂര യാത്രക്കാര്‍ കൊല്ലം-പുനലൂര്‍, കൊല്ലം-ഇടമണ്‍ പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിച്ചാണു യാത്ര ചെയ്യുന്നത്. സാധാരണക്കാര്‍ക്കു യാത്രാസൗകര്യം ഒരുക്കുക എന്ന റെയില്‍വേയുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നതാണ് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശം. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ചു യാത്രാനിരക്ക് വളരെക്കുറഞ്ഞ പാസഞ്ചര്‍ ട്രെയിനുകളുടെ വരുമാനം കുറവാണെന്ന കാരണത്താല്‍ ഇതു നിര്‍ത്തലാക്കുന്നതു ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പരാതിയില്‍ എം.പി അറിയിച്ചു.
വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും കച്ചവടക്കാരും ദിവസവേതനക്കാരുമടക്കം സാധാരണക്കാരുടെ യാത്രാസൗകര്യം വെട്ടിച്ചുരുക്കുന്ന നിര്‍ദേശം ന്യായീകരിക്കാവുന്നതല്ല. കോടിക്കണക്കിനു രൂപ മുടക്കി ഗേജ്മാറ്റ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ലൈനില്‍ക്കൂടി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള നടപടിയാണ് റെയില്‍വേ സ്വീകരിക്കേണ്ടത്. കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന എല്ലാ ട്രെയിനുകളും തുടര്‍ന്നും ഓടാനുള്ള നടപടിയുണ്ടാകണമെന്നും പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്നും പ്രേമചന്ദ്രന്‍ എം.പി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago
No Image

എടിഎം കവര്‍ച്ച കാമുകിയുടെ പണയം വച്ച സ്വര്‍ണമെടുക്കാന്‍; 20കാരന്‍ അറസ്റ്റില്‍

crime
  •  2 months ago
No Image

യുഎഇയിൽ താപനിലയിൽ നേരിയ കുറവ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-04-10-2024

latest
  •  2 months ago
No Image

ചട്ടലംഘനം: ഇൻഷുറൻസ് കമ്പനിക്ക് വിലക്ക്

uae
  •  2 months ago
No Image

മൂന്നര വയസുകാരന്‍ വീണ് പരുക്കേറ്റ സംഭവം; അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഷൂട്ടിങ്ങിനെത്തിച്ച ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നാട്ടാന കാടുകയറി

Kerala
  •  2 months ago