HOME
DETAILS

ജിദ്ദയിൽ നിന്ന് ഈ ആഴ്ച കേരളത്തിലേക്ക് രണ്ടു സ൪വീസ്

  
backup
May 10 2020 | 23:05 PM

%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%88-%e0%b4%86%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87

ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കിയതോടെ സഊദിയിൽ കുടുങ്ങിയവ൪ക്ക് വേണ്ടി ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഈ ആഴ്ച എയർ ഇന്ത്യ രണ്ട് സർവ്വീസുകൾ നടത്തും. ബുധനാഴ്ച ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും, വ്യാഴാഴ്ച കൊച്ചിയിലേക്കുമാണ് പ്രത്യേക സർവ്വീസുകൾ.
ഇതോടെ ആകെയുള്ള അഞ്ച് സർവ്വീസുകളിൽ നാലും കേരളത്തിലേക്കാകും.
ബുധനാഴ്ച ഡൽഹിയിലേക്ക് നടത്തേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കിയതോടെയാണ് കോഴിക്കോട്ടേക്ക് സർവ്വീസിന് അനുമതി ലഭിച്ചത്.
ഞായറാഴ്ച റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 162 സീറ്റുകളുള്ള വിമാനത്തിൽ 139 പേർ മാത്രമാണ് യാത്ര ചെയ്തത്. ഡൽഹിയിലേക്കുള്ള യാത്രക്കാർ കുറവായതിനാൽ ബുധനാഴ്ച ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ട വിമാനം കോഴിക്കോട്ടേക്ക് മാറ്റിയത്.
എന്നാൽ യാത്രക്കാരെ സ്വീകരിക്കാന്‍ ഡല്‍ഹിയില്‍ മതിയായ ഒരുക്കങ്ങളില്ലാത്തതും യാത്രക്കാരെ അകറ്റുന്നുണ്ട്. പുതിയ സര്‍വീസ് കോഴിക്കോട്ടേക്ക് മാറ്റിയതോടെ തുടര്‍ച്ചയായി രണ്ട് ദിവസം മലയാളികള്‍ക്ക് ജിദ്ദയില്‍ നിന്നും യാത്രക്ക് വഴിയൊരുങ്ങുകയാണ്.
പുതിയ സമയക്രമമനുസരിച്ച് മെയ് 13 ന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടുക.

കൊച്ചിയിലേക്കുള്ള വിമാനം മെയ് 14 ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കും ജിദ്ദയിൽ നിന്ന് പറന്നുയരും. കോഴിക്കോട്ടേക്ക് എക്കണോമി ക്ലാസിന് 1253 റിയാലും ബിസിനസ് ക്ലാസിന് 2383 റിയാലുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ കൊച്ചിയിലേക്ക് എക്കണോമി ക്ലാസിന് 1003 റിയാലും ബിസിനസ് ക്ലാസിന് 1553 റിയാലും മാത്രമേയുള്ളൂ.
നേരത്തെ ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇരു വിമാനങ്ങളിലും യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുത്തവരുടെ പേര് വിവരങ്ങൾ എയർ ഇന്ത്യ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇത് പ്രകാരം എയർ ഇന്ത്യ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിക്കുന്ന യാത്രക്കാർ ജിദ്ദയിൽ മദീന റോഡിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ഹെഡ് ഓഫീസിൽ നേരിട്ടെത്തി രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ടിക്കറ്റുകൾ കരസ്ഥമാക്കേണ്ടതാണ്.
അതേ സമയം യാത്രക്കാരെ സഊദി ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബോര്‍ഡിംഗ്, ബാഗേജ് ചെക്കിംഗ്, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago
No Image

മേപ്പാടിയില്‍ കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന് കലക്ടര്‍; ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും

Kerala
  •  a month ago
No Image

ട്രാക്കില്‍ വിള്ളല്‍; കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വേഗം കുറയ്ക്കും

latest
  •  a month ago
No Image

കണ്ണൂരില്‍ ട്രെയിന്‍ കടന്നുപോയിട്ടും റെയില്‍വേ ഗേറ്റ് തുറന്നില്ല; നാട്ടുകാര്‍ കാബിനില്‍ കണ്ടത് മദ്യലഹരിയില്‍ മയങ്ങിയ ഗേറ്റ്മാനെ 

Kerala
  •  a month ago
No Image

കോന്നിയില്‍ ബാറിനു മുന്നില്‍ സംഘം ചേര്‍ന്ന അക്രമികള്‍ യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു 

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago