മന്ത്രിപ്പണിയല്ലാതെ മണിക്ക് എന്ത് ജോലികൊടുക്കുമെന്ന് ജോയ് മാത്യു
കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തെ തുടര്‍ച്ചയായി അവഹേളിക്കുന്ന മന്ത്രി എം.എം മണിക്കെതിരേ നടന് ജോയ് മാത്യു. മണിയെ കേള്‍ക്കുന്നത് സമയനഷ്ടവും മാനനഷ്ടവുമാണെന്ന് ജോയ് മാത്യു പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ വീട്ടിലെത്തി നിരാഹാരം കിടക്കുന്ന സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എം മണിയുടെ പ്രസ്താവനക്ക് മറുപടി നല്‍കേണ്ട ആവശ്യമില്ല. സീരിയസ് ആയി എടുക്കേണ്ടയാളല്ല മണി. മൈതാനപ്രസംഗം നടത്തുന്നയാളാണ്. എന്തെങ്കിലുമൊക്കെ പറയും. മണിക്ക് ഒരു നല്ല ജോലി കൊടുക്കാമെന്ന് വിചാരിച്ചാല്‍ എന്ത് ജോലിയാണ് മന്ത്രിപ്പണിയല്ലാതെ കൊടുക്കുക. അങ്ങനെ ജോലിക്ക് വയ്ക്കാന്‍ പറ്റിയ ഒരാളാണോ മണിയെന്നും അദ്ദേഹം ചോദിച്ചു.
നീതിക്കുവേണ്ടിയുള്ള സമരത്തില്‍ കൂടെ നില്‍ക്കണമെന്നത് തന്റെ കടമയാണ്. അതിന്റെ പേരിലാണ് ഇവിടെ വന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു സമരം വേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നല്കിയ 10 ലക്ഷം രൂപ ജിഷ്ണുവിന്റെ കുടുംബം തിരിച്ചുകൊടുക്കുന്നത് ചെന്നിത്തലയില്‍ നിന്ന് പണം കിട്ടിയതുകൊണ്ടാണെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."