ചിട്ടി കമ്പനി തട്ടിപ്പ്: പരാതിയുമായി നിക്ഷേപകര്‍
ശ്രീകണ്ഠപുരം: മലയോര മേഖലയില്‍നിന്ന് നിരവധി പേരില്‍നിന്ന് പിരിച്ചെടുത്ത പണവുമായി ചിട്ടിക കമ്പനി നടത്തിപ്പുകാര്‍ മുങ്ങിയതായി പരാതി. ശ്രീകണ്ഠപുരം ഫെഡറല്‍ ബാങ്കിന് സമീപത്തെ ടി.എന്‍.ടി ചിട്ടിക്കമ്പനി നടത്തിപ്പുകാരാണ് രണ്ടുമാസം മുന്‍പ് ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയത്. നൂറുകണക്കിന് വരിക്കാരെ ചേര്‍ത്ത് ഒടുവില്‍ ഇടപാടുകാര്‍ക്ക് നല്‍കാതെ ഉടമകള്‍ സ്ഥലം വിടുകയായിരുന്നുവെന്ന് പറയുന്നു.
ഒന്നര മാസം മുന്‍പ് ഇടപാടുകാരില്‍ ചിലര്‍ പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തി. ചെമ്പേരി, പയ്യാവൂര്‍, ശ്രീകണ്ഠപുരം, മലപ്പട്ടം, ഏരുവേശ്ശി സ്വദേശികളാണ് പൊലിസില്‍ പരാതിയുമായി എത്തിയത്. ഈ മേഖലയില്‍ തുടരെയുണ്ടാകുന്ന തട്ടിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."