ചേര്‍ത്തല ഡെങ്കിപ്പനി ഭീതിയില്‍; ആശങ്കയോടെ ജനം
പൂച്ചാക്കല്‍:ചേര്‍ത്തലയുടെ വടക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി ജനം ഭീതിയില്‍. ഡങ്കിപ്പനിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡ്രൈഡേ ആചരണം പാതിവഴിയില്‍.വേനല്‍ മഴ ആരംഭിക്കുമ്പോള്‍ തന്നെ ഡ്രൈഡേ ആചരണം തുടങ്ങിയാല്‍ ഡെങ്കിപ്പനിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡ്രൈഡേ ആരംഭിച്ചത്.
വെള്ളിയാഴ്ച സ്‌കൂളുകളില്‍ ശനിയാഴ്ച ഓഫീസുകളിന്‍ ഞായറാഴ്ച വീടുകളില്‍ എന്നിങ്ങനെയാണ് ഡ്രൈഡേ ആചരണം നടത്തണമെന്നാണ് നിര്‍ദ്ധേശിച്ചിരുന്നത്.പ്രഖ്യാപന വേളയില്‍ തകൃതിയായി പദ്ധതി നടപ്പിലാക്കിയിരുന്നു എങ്കിലും ഇപ്പോള്‍ പേരിനു പോലും നടക്കുന്നില്ല.കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ ഏഴ് ദിവസം വേണ്ടിവരും.ഇതിനിടെ കൊതുകുകള്‍ മുട്ടയിട്ടിരിക്കുന്ന ജലം ഒഴുക്കി കളഞ്ഞാല്‍ ലാര്‍വകളെ നശിപ്പിച്ചു കൊതുക് സാന്ദ്രത വന്‍തോതില്‍ കുറയ്ക്കാന്‍ സാധിക്കും.
ഡെങ്കിപ്പനി പരത്തുന്ന ഈഡീസ് കൊതുകള്‍ ശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്നവയാണ്.ശേഖരിച്ചു വെയ്ക്കുന്ന ജലം നല്ലതുപോലെ അടച്ചു വയ്ക്കണം.വീടും പരിസരവും കൊതുകു മുക്തമാക്കിയാല്‍ ഡെങ്കിപ്പനി അകറ്റാനാവും.തൈക്കാട്ടുശേരി പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ മൂന്ന് പേര്‍ക്കും പെരുമ്പളം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്.സാധാരണ പനി ബാധിതരുടെ എണ്ണവും കൂടി വരുന്നുണ്ട്.പ്രാധമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍,ഓഫീസുകളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ട്.ഉറവിട നശീകരണം കൊണ്ടു മാത്രമേ രോഗം പകര്‍ത്തുന്ന കൊതുകുകളെ ഇല്ലാതാക്കാനാവു.
സാധാരണ വീടുകളില്‍ വെയിലികെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്,തീരപ്രദേശങ്ങളില്‍ കരയില്‍ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും കൊതുക് മുട്ടയിടാന്‍ സാദ്ധ്യതകള്‍ കൂടുതലാണ്.കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകാന്‍ മാര്‍ഗമില്ലാത്തതും മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതും പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന മാലിന്യങ്ങളിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ സാധ്യതകള്‍ കൂടുതലാണ്.പഞ്ചായത്തുകളില്‍ വാര്‍ഡുതല ആരോഗ്യ ശുചിത്യ സമിതി രൂപികരിച്ചിട്ടുണ്ട്.വാര്‍ഡുതല ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഒരു വര്‍ഷത്തെക്ക് 25000 രൂപ ഫണ്ട് അനുവദിക്കാറുണ്ട്.
പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും 5000 രൂപയും ശുചിത്യമിഷന്‍,ആരോഗ്യ വകുപ്പ് 10000 രൂപ വീതമാണ് ഫണ്ട് അനുവദിക്കുന്നത്.എന്നാല്‍ ഒരു വര്‍ഷ കാലയളവില്‍ ഇത്രയും ചെറിയ തുക പോരാത വരുന്നതും പലപ്പോഴും ഈ തുക പൂര്‍ണ്ണമായും ലഭിക്കാറില്ലായെന്നതും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം പല സ്ഥലങ്ങളിലും പഞ്ചായത്തു ഫണ്ട് ലഭിച്ചിട്ടില്ലാ എന്ന് ആക്ഷേപമുണ്ട്. ആകെ ലഭിച്ച തുക 15630 മാത്രവും.ഫണ്ട് അനുവദിക്കേണ്ടതും പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതും ഈ സമയാണ്.പരിസര ശുചീകരണവും ഡ്രൈഡേ ആചരണവും കൃത്യമായി നടപ്പിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."