വാളയാറില്‍ മലയാളികള്‍ കൂടുങ്ങി കിടക്കാന്‍ കാരണം കേരള സര്‍ക്കാര്‍ നല്‍കുന്ന ഇ-പാസിലെ സാങ്കേതികത്തകരാര്‍
എക്സ്‌ക്ലൂസീവ്
പാലക്കാട് : വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മറുനാടന്‍ മലയാളികള്‍ കഴിഞ്ഞ രണ്ടു ദിവസമായി കേരളാ അതിര്‍ത്തികളില്‍ കുടുങ്ങികിടക്കാന്‍ കാരണം ഇതിനായി സര്‍ക്കാര്‍ തുടങ്ങിയ വെബ് സൈറ്റിലെ സാങ്കേതിക തകരാറെന്ന് ഐ ടി വിദഗ്ദ്ധര്‍. കൊവിഡ്19 ജാഗ്രത. കേരളാ.എന്‍ഐസി.ഐഎന്‍(covid19jagratha.kerala,nic.in) എന്ന പേരിലുള്ള സൈറ്റിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇ- പാസിനായി അപേക്ഷിക്കുന്നവര്‍ക്ക് കൂടെ രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നത്. അതിര്‍ത്തിയിലെത്തി ഇ- പാസ് പരിശോധിച്ചാല്‍ എല്ലാവരുടെയും പേരുകള്‍ ഇല്ലാത്തതിനാല്‍ അതിര്‍ത്തി കടത്തിവിടാന്‍ പൊലിസും ആരോഗ്യവകുപ്പും തയാറാവുന്നില്ല.
ഇ-പാസിന് അപേക്ഷിച്ച ഗൃഹനാഥന്റെ പേര് മാത്രമേ പാസില്‍ ഉണ്ടാവു.ഇതുമായി അതിര്‍ത്തിയിലെത്തി പരിശോധന നടത്തുമ്പോള്‍ ഭാര്യയുടെയോ,മക്കളുടെയോ പേര് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ ഭാര്യയുടെയും, മക്കളുടെയും പേര് അപ്രൂവല്‍ ചെയ്തു വരും വരെ അതിര്‍ത്തിക്കപ്പുറത്ത് കാത്തിരിക്കുകയെ മാര്‍ഗമുള്ളൂ.അപ്രൂവല്‍ കിട്ടാതിരുന്നാല്‍ കുടുങ്ങികിടക്കണം
ഈ സാഹചര്യത്തില്‍ കുടുംബത്തിലെ മറ്റു അംഗങ്ങളെ ഉപേക്ഷിച്ചു ഒറ്റയ്ക്ക് പോകാന്‍ ആരും തയ്യാറാവില്ല. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ തടഞ്ഞു നിര്‍ത്തിയവരില്‍ ഭൂരിഭാഗം പേരും വെബ് സാങ്കേതിക തകരാറിന്റെ പേരില്‍ കുടുങ്ങിയവരാണ്. പേര് രജിസ്റ്റര്‍ ചെയ്തിട്ടും മുഴുവന്‍ പേരും ഉള്‍പ്പെടാതെ പോകുന്നത് സര്‍വറിലെ തകരാര്‍ മൂലമാണെന്നും പറയുന്നു. ഈ സാങ്കേതിക തകരാര്‍ പരിഹരിക്കാത്തതാണ് ഇത്രയും പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത.് എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് പടരുന്നതിനാല്‍ സ്വന്തം നാട്ടിലെത്തിപ്പെടാന്‍ വേണ്ടി ചിലര്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരുമുണ്ട്.
മറുനാടന്‍ മലയാളികളെ കേരളത്തിലേക്ക് കടത്തിവിടാന്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ വാളയാറില്‍ ഈ സാങ്കേതികപ്രശ്നം പരിഹരിക്കാന്‍ ഹെല്‍പ് ഡെസ്‌ക്കിന്റെ സഹായം ലഭിച്ചിരുന്നു. വരുന്നവര്‍ക്ക് വലിയ ഉപകാരമായിരുന്നു. ഇപ്പോള്‍ ഹെല്‍പ്പ്് ഡെസ്്ക്ക്് രജിസ്ട്രേഷന്‍ സേവനം നിര്‍ത്തി വെച്ചു.
കഴിഞ്ഞ നാലു ദിവസവും വൈകീട്ട് അഞ്ച് മണിക്കു ശേഷം പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തിയവരെ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതിനു ശേഷം കടത്തിവിട്ടിരുന്നു. രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും കടത്തിവിടുമെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ പലരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പേര് രജിസ്റ്റര്‍ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. മാത്രമല്ല, സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും ഇന്നലെ ജില്ലാകലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."