യമനില്‍ സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ മുപ്പതിലധികം ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: വിമത സൈന്യത്തില്‍ നിന്നും മോചനത്തിനായി യുദ്ധം നടക്കുന്ന യമനില്‍ ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട അറബ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതിലധികം വിമത സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഹൂതികള്‍ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലേക്ക് 24 മണിക്കൂറിനുള്ളില്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യമന്‍ സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.
വിമത സേനക്ക് നേരെ 25 തവണയിലധികം വ്യോമ ബോംബാക്രമണങ്ങളാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയത്. ലഹജ് പ്രവിശ്യയിലെ ഖബോബ്, തായിസ് നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗങ്ങള്‍, മൊഖ പ്രവിശ്യയിലെ വിവിധ കേന്ദ്രങ്ങള്‍, എന്നിവ ലക്ഷ്യമാക്കിയാണ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്. ആക്രമണത്തില്‍ ഹൂതികള്‍ കൂടാതെ ഇവരെ പിന്തുണക്കുന്ന മറ്റു ശക്തികളുടെ സൈനികരും കൊല്ലപ്പെട്ടതായി സഖ്യ സേന അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."