മുസ്‌ലിം, ദലിത് വിഭാഗങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: രാജ്യത്തെ മുസ്‌ലിംകളോടും ദലിത്, ആദിവാസി വിഭാഗങ്ങളോടും കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന സമീപനത്തെ വിമര്‍ശിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍. രാജ്യത്തെ പൗരന്‍മാരെ വിഭജിച്ചുള്ള നയം തുടരുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടി സാമ്പത്തിക വളര്‍ച്ചയെ തകര്‍ക്കുകയാണെന്ന് കമ്മിഷന്‍ മേധാവി മിഷേല്‍ ബാചെലേ പറഞ്ഞു.
ഇടുങ്ങിയ രാഷ്ട്രീയ അജണ്ടകള്‍ അസമത്വം നേരിടുന്ന ജനവിഭാഗങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍കരിക്കുകയാണ്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ചരിത്രപരമായി മാറ്റിനിര്‍ത്തപ്പെട്ട വിഭാഗങ്ങളായ മുസ്‌ലിംകളെയും ദലിതുകളെയും ആദിവാസികളെയും ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായ പരാതികള്‍ ഞങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ജനീവയില്‍ മനുഷ്യാവകാശ കമ്മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തില്‍ മിഷേല്‍ ബാചെലേ ചൂണ്ടിക്കാട്ടി.
ഗസ്സയില്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ സംബന്ധിച്ച യു.എന്‍ റിപ്പോര്‍ട്ട് തള്ളിയ ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ നടപടി ദുഃഖകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞവര്‍ഷം ഇസ്‌റാഈല്‍ സൈന്യം 189 ഫലസ്തീന്‍ പ്രക്ഷോഭകരെയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ആറായിരത്തിലേറെ പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. അധിനിവേശ സൈന്യത്തിന്റെ ഈ നടപടി യുദ്ധക്കുറ്റത്തിനു സമാനമാണെന്ന യു.എന്‍ റിപ്പോര്‍ട്ടാണ് ഇസ്‌റാഈല്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."