സൈനിക താവളം നിര്‍മിക്കാനുള്ള ഇന്ത്യയുടെ ആവശ്യം സെയ്ഷല്‍സ് തള്ളി
വിക്ടോറിയ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ദ്വീപ് രാഷ്്ട്രമായ സെയ്ഷല്സില് സൈനിക താവളം നിര്‍മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി.
ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യയുടെ ശ്രമത്തെ സെയ്ഷല്‍സ് പാര്‍ലമെന്റാണ് തള്ളിയത്. പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്ന് സെയ്ഷല്‍സ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച സെയ്ഷല്‍സ് പ്രസിഡന്റ് ഡാനി ഫോര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
എന്നാല്‍ സൈനിക താവളം സംബന്ധിച്ച് യാതൊരു ചര്ച്ചയുമുണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സെയ്ഷല്‍സ് സന്ദര്‍ശനത്തിനിടെയാണ് നാവിക താവളം സംബന്ധിച്ച തീരുമാനത്തില്‍ ഇരുരാജ്യങ്ങളുമെത്തിയത്. സെയ്ഷല്‍സിന് കീഴിലുള്ള അസംപ്ഷന്‍ ദ്വീപില്‍ സൈനിക താവളം നിര്‍മിക്കുന്നത് സംബന്ധിച്ച ഉടമ്പടിയില്‍ ജനുവരിയിലാണ് ഇന്ത്യ ഒപ്പിട്ടത്.
അസംപ്ഷന്‍ ദ്വീപില്‍ സൈനിക താവളം നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.
ഏറ്റവുമധികം ചരക്കുകപ്പലുകള്‍ കടന്നുപോകുന്ന മേഖലയില്‍ സൈനിക താവളം നിര്‍മിക്കാന്‍ ഇന്ത്യക്ക് അനുമതി നല്‍കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."