HOME
DETAILS

പാക് പൈലറ്റ് ഷെഹ്‌സാസിനെ ഇന്ത്യക്കാരനാണെന്നു കരുതി തല്ലിക്കൊന്നത് മറ്റൊരു വ്യാജവാര്‍ത്ത; ദേശീയ മാധ്യമങ്ങളടക്കം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഉറവിടം ഒരു ഫേസ്ബുക്ക് പോസ്റ്റ്

  
backup
March 07, 2019 | 4:35 AM

another-fake-news-spreading-on-india-pak-tension-07-03-2019

ന്യൂഡല്‍ഹി: യുദ്ധം തുടങ്ങുമ്പോള്‍ സത്യങ്ങള്‍ നുണകള്‍ക്കു വഴിമാറുന്നുവെന്ന തത്വം ശരിവയ്ക്കുന്ന വിധത്തില്‍ ഇതിനകം പ്രചരിച്ച നൂറുകണക്കിനു വ്യാജവാര്‍ത്തകള്‍ക്കിടെ ഇതാ മറ്റൊന്ന് കൂടി. ദേശീയ, മലയാള മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ നല്‍കിയ 'ഇന്ത്യക്കാരന്‍ ആണെന്നു കരുതി പാക് വ്യോമസേനാ പൈലറ്റിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന വാര്‍ത്തയാണ് വ്യാജമാണെന്നു തെളിഞ്ഞിരിക്കുന്നത്.

[caption id="attachment_704258" align="alignnone" width="360"] ഖാലിദ് ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌[/caption]

വാര്‍ത്ത ഇങ്ങനെ
പാക് യുദ്ധവിമാനങ്ങള്‍ നിയന്ത്രണരേഖ ലംഘിച്ച് ഇരച്ചുകയറി ഇന്ത്യയുടെ വിമാനം തകര്‍ത്തിരുന്നു. ഇതിനു പതിരോധം തീര്‍ത്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനും കൂട്ടരും ഒരു പാക് എഫ്.16 വിമാനം തകര്‍ത്തു. ഈ വിമാനം പറത്തിയ ഷെഹ്‌സാസുദ്ദീന്‍ എന്ന പാക് വിങ് കമാന്‍ഡര്‍ ആണ് സ്വന്തം രാജ്യത്തെ പൗരന്‍മാരാല്‍ ശത്രുരാജ്യത്തെ പൈലറ്റാണെന്നു കരുതി മൃഗീയമായി കൊല്ലപ്പെട്ടത്. ഷെഹ്‌സാസ് പാക് പൈലറ്റാണെന്നു ജനക്കൂട്ടം തിരിച്ചറിഞ്ഞതോടെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു. നമ്പര്‍ 19 സ്‌ക്വാഡിലെ പൈലറ്റ് ആണ് ഷഹ്‌സാസ്.

വാര്‍ത്തയുടെ ഉറവിടം
ഫെബ്രുവരി 28ന് ലണ്ടനിലെ പാക് വംശജനായ അഭിഭാഷകന്‍ ഖാലിദ് ഉമര്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ആദ്യമായി ഇതുസംബന്ധിച്ച വിവരം വന്നത്. പൈലറ്റിന്റെ ബന്ധുക്കളില്‍ നിന്നും വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോസ്‌റ്റെന്നായിരുന്നു ഖാലിദ് ഉമറിന്റെ അവകാശവാദം. അഭിനന്ദനെ പോലെ ഷെഹ്‌സാസും വ്യോമസേനാ പൈലറ്റുമാരുടെ മക്കളാണെന്നും പോസ്റ്റിലുണ്ടായിരുന്നു. അഭിനന്ദിനെ പോലെ വൈമാനികന്റെ മകനാണ് ഷഹ്‌സാസ് എങ്കിലും അഭിനന്ദിനെ പോലെ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. സ്വന്തം രാജ്യത്തെ ജനങ്ങളാല്‍ ഷെഹ്‌സാസ് ക്രൂരമായി കൊല്ലപ്പെട്ടുവെന്നു പറയുന്ന ഖാലിദ് ഉമര്‍, ഇതിനെല്ലാം കാരണം പാകിസ്താനിലെ വഹാബി ആശയവും തെറ്റായമതവിശ്വാസവുമാണെന്നും അഭിപ്രായപ്പെട്ടു.

ആദ്യം വന്നത് ഫസ്റ്റ്‌പോസ്റ്റില്‍
ഐ.ബിയുടെ 'പകര്‍ത്തിയെഴുത്തുകാരന്‍' എന്ന വിശേഷണുള്ള പ്രവീണ്‍ സ്വാമി ഫസ്റ്റ്‌പോസ്റ്റ് എന്ന വെബ്‌സൈറ്റിലാണ് ഖാലിദ് ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആദ്യം വാര്‍ത്തയാക്കിയത്. മാര്‍ച്ച് രണ്ടിനാണ് ഖാലിദ് ഉമറിന്റെ പോസ്റ്റ് പ്രവീണ്‍സ്വാമി വാര്‍ത്തയാക്കിയത്. വൈമാനികന്റെ കുടുംബമാണ് തന്നോട് ഈ വിവരങ്ങള്‍ പറഞ്ഞതെന്ന ഖാലിദ് ഉമറിന്റെ അവകാശവാദവും പ്രവീണ്‍സ്വാമി വാര്‍ത്തയില്‍ ചേര്‍ത്തിരുന്നു.
അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ നിന്ന സമയത്ത് പാക് ജനത ഇന്ത്യന്‍ വൈമാനികനെന്നു കരുതി സ്വന്തം പൈലറ്റിനെ തല്ലിക്കൊന്ന വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാടുഡേ, ടൈംസ് ഓഫ് ഇന്ത്യ, വാര്‍ത്താ ഏജന്‍സി യു.എന്‍.ഐ, ടൈംസ് നൗ എന്നിവരും ഇതേറ്റെടുത്തു. പിന്നാലെ മലയാളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലും വാര്‍ത്തവന്നു.

വാര്‍ത്ത പൊളിഞ്ഞത് ഇങ്ങനെ:
ഫേസ്ബുക്ക് പോസ്റ്റും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ട പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ന്യൂസ് ലോന്‍ട്രിയിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രതീപ് ഗോയല്‍ ഖാലിദ് ഉമറിനെ ബന്ധപ്പെട്ടു. തനിക്ക് ഈ വിവരം വിവിധ വ്യോമസേനാ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചതാണെന്നായി അപ്പോള്‍ ഖാലിദ് ഉമറിന്റെ അവകാശവാദം. യു.എസ് നിര്‍മിത എഫ്.16 വിമാനം ഉപയോഗിച്ചിട്ടില്ലെന്നു പറയുന്ന പാക് സൈന്യം ഖാലിദ് ഉമറിനോട് ഈ 'വിവരം' കൈമാറില്ലെന്നുറപ്പായിരുന്നു പ്രതീപ് ഗോയലിന്. ഇതിനു പുറമെ പ്രതീപിനോട് ഖാലിദ് കൂടുതല്‍ 'വിവരങ്ങള്‍' പറഞ്ഞുകൊടുത്തു. പാക് റിട്ട. വൈമാനികന്‍ എയര്‍ മാര്‍ഷല്‍ വസീമുദ്ദീന്റെ മൂന്നു മക്കളില്‍ ഒരാളാണ് ഷെഹ്‌സാസെന്നും വസീമുദ്ദീന്റെ കുടുംബം ഷെഹ്‌സാസിന്റെ മരണം സ്ഥിരീകരിച്ചെന്നും ഖാലിദ് പറഞ്ഞു.
ഇതോടെ പ്രതീപ് ഗോയല്‍ വസീമുദ്ദീനെ അന്വേഷിച്ചു കണ്ടെത്തി. അതില്‍ വസീമുദ്ദീന് രണ്ടുമക്കളാണുള്ളത്. അവര്‍ രണ്ടുപേരും വിദേശത്തെ സര്‍വകലാശാലകളില്‍ പഠിക്കുകയാണ്. ഈ വിവരം ഖാലിനോട് പറഞ്ഞപ്പോള്‍, അതിലൊന്നും കാര്യമില്ല ഷെഹ്‌സാസ് എന്ന വൈമാനികനെ പാകിസ്താനികള്‍ കൊന്നിട്ടുണ്ട് നിങ്ങള്‍ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതിയെന്നായി അദ്ദേഹത്തിന്റെ വാദം.
പാകിസ്താന്റെ എഫ്. 16 വിമാനം വെടിവെച്ചതായി ഇന്ത്യ പറഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം ആ വിമാനത്തില്‍ ഒരു പൈലറ്റ് ഉണ്ടാവുമെന്നും അദ്ദേഹം മരിച്ചിട്ടുണ്ടാവും എന്നുമാണ്. ആ പൈലറ്റിനെ കണ്ടെത്തേണ്ടത് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരാണ് എന്നുകൂടി പറഞ്ഞ് ഖാലിദ് ഉമര്‍ ഒഴിയുകയായിരുന്നുവെന്ന് പതീപ് അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വ്യോമസേനാ വൃത്തങ്ങളും ഈ വാര്‍ത്ത നിഷേധിച്ചു. എങ്കിലും തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഖാലിദ് ഉമര്‍ പിന്‍വലിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  14 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  14 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  14 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  14 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  14 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  14 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  14 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  14 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  14 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  14 days ago