ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നു
ആലപ്പുഴ: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, കഥകളി സംഗീതം (ആറു വര്‍ഷ കോഴ്‌സ്), ചെണ്ട, മദ്ദളം (നാല് വര്‍ഷ കോഴ്‌സ്), ചുട്ടി (മൂന്ന് വര്‍ഷ കോഴ്‌സ്) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സിലേക്കും, അംഗീകൃത സ്ഥാപനങ്ങളില്‍ മേല്‍പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യയോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് പാസാണ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനവും, ഭക്ഷണം ഒഴികെയുള്ള താമസ സൗകര്യവും സൗജന്യമായിരിക്കും.
അംഗീകൃത നിബന്ധനകള്‍ വിധേയമായി മാസം 1000 രൂപ സ്‌റ്റൈപ്പന്റിന് അര്‍ഹതയുണ്ടായിരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നല്‍കും.
താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി മേല്‍വിലാസം എഴുതിയ അഞ്ചു രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് രണ്ടിനകം സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂര്‍ ജില്ല എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."