HOME
DETAILS

ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് വീണ്ടും വിവാദത്തില്‍

  
backup
March 07 2019 | 06:03 AM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0-5

ബി.എസ് കുമാര്‍


ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ ചില്ലറ - മൊത്ത മത്സ്യവ്യാപാര ശാലകളുടെ വാടക പുതുക്കി ലേലം ചെയ്യാനുള്ള തീരുമാനം വീണ്ടും വിവാദത്തില്‍. കഴിഞ്ഞ ഫെബ്രുവരി 22ന് കൂടിയ നഗരസഭാ കൌണ്‍സിലില്‍ മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളുടെ വാടക കൂട്ടുവാന്‍ തീരുമാനിച്ചിരുന്നു.
ഈ തീരുമാനം അട്ടിമറിച്ച് മത്സ്യമാര്‍ക്കറ്റിന്റെ വാടക കുറയ്ക്കാന്‍ ബുധനാഴ്ച നടന്ന കൌണ്‍സിലില്‍ നടത്തിയ ഗൂഢനീക്കമാണ് വീണ്ടും വിവാദമായത്. മത്സ്യവ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങളെന്ന പേരില്‍ അജണ്ടയില്‍ ഉള്‍കൊള്ളിക്കാതെ വിഷയം ഇന്നലെ നടന്ന കൌണ്‍സിലില്‍ അവതരിപ്പിക്കുകയായിരുന്നു.
കമ്മിറ്റി കൂടി പാസാക്കിയ തീരുമാനം മൂന്ന് മാസം കഴിയാതെ പുന:പരിശോധിക്കാനാവില്ല എന്ന നിയമം കാറ്റില്‍പറത്തി നടത്തിയ ശ്രമം ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനെതുടര്‍ന്ന് പാളുകയായിരുന്നു.
ബഹളത്തെ തുടര്‍ന്ന് ഫെബ്രുവരി 22ന് വോട്ടിനിട്ടാണ് മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളുടെ വാടക കൂട്ടി നിശ്ചയിക്കുവാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടത്. ലൈസന്‍സ് പുതുക്കുമ്പോള്‍ വാടക കൂട്ടണമെന്ന നിര്‍ദേശം കൊണ്ടുവന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വോട്ടിനിട്ടപ്പോള്‍ മറുപക്ഷം ചേര്‍ന്നത് അന്ന് ഏറെ ബഹളത്തിനിടയാക്കിയിരുന്നു. പിന്നീട് നഗരസഭാ ചെയര്‍മാന്‍ രാജിവച്ചതിനെ തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപിക്കുട്ടനാണ് ഇപ്പോള്‍ ചെയര്‍മാന്റെ ചാര്‍ജ്. ഇവരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് അജണ്ടയില്‍ പോലും ഉള്‍കൊള്ളിക്കാതെ ഇന്നലെ വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്.
മത്സ്യമാര്‍ക്കറ്റിന്റെ വാടക വര്‍ധിപ്പിക്കുന്നതില്‍ ഒരു വിഭാഗം യു.ഡി.എഫ് അംഗങ്ങള്‍ കനത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. നഗരത്തില്‍ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മത്സ്യമാര്‍ക്കറ്റിലെ മൊത്തവിതരണ സ്റ്റാളുകള്‍ക്ക് 10 ശതമാനവും ചില്ലറ വില്‍പ്പന സ്റ്റാളുകള്‍ക്ക് അഞ്ച് ശതമാനവും നിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൊണ്ടുവന്നത് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയായിരുന്നു. ഈ നിര്‍ദേശം അംഗീകരിക്കപ്പെട്ടെങ്കിലും നടപ്പിലാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതത്രേ.
വാടക കൂട്ടിയാലും ലേലവ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചാലേ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കാനുവദിക്കൂ എന്ന നിലപാടാണ് ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടേത്.
വെള്ളക്കരവും വൈദ്യുതിചാര്‍ജും നഗരസഭ അടയ്ക്കുന്നത് നിര്‍ത്തലാക്കി കച്ചവടക്കാര്‍ തന്നെ അടയ്ക്കണമെന്നും സ്റ്റാളുകള്‍ സ്വന്തം ചെലവില്‍ വൃത്തിയാക്കണമെന്നും ഞായറാഴ്ചകളില്‍ 11 മണിയ്ക്കു ശേഷം മത്സ്യമാര്‍ക്കറ്റ് അടച്ചിടണമെന്നുമുള്ള വ്യവസ്ഥകള്‍ ഇപ്പോള്‍ പാലിക്കപ്പെടുന്നില്ല. മാര്‍ക്കറ്റിലെത്തുന്ന അന്യസംസ്ഥാനവാഹനങ്ങള്‍ നഗരസഭാപരിസരത്തും ബസ് സ്റ്റാന്‍ഡിലും പാര്‍ക്ക് ചെയ്തും പൊതുസ്ഥലത്ത് മത്സ്യം വെട്ടിനുറുക്കി അവശിഷ്ടങ്ങള്‍ നിരത്തി ഇടുന്നത് ഏറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യവ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാതെ അവര്‍ യോഗം ബഹിഷ്‌കരിച്ചു.പ്രതിമാസവാടകയുടെ മൂന്നിരട്ടി സെക്യൂരിറ്റിയായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. കമ്മിറ്റി തീരുമാനപ്രകാരം പുതുക്കിയ നിരക്കില്‍ വാടകയും സെക്യൂരിറ്റിയും മാര്‍ച്ച് 20നകം അടച്ച് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ മാര്‍ക്കറ്റ് പൂട്ടുമെന്ന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി മോഹന്‍ദാസ് പറഞ്ഞു. അതേസമയം ചില വ്യാപാരികള്‍ അപേക്ഷ നല്‍കിയെങ്കിലും ഫീസ് അടച്ചിട്ടില്ല.
നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിലും പരിസരശുചീകരണത്തിലും ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  15 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  15 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  15 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  15 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  15 days ago