അരണപ്പാറ കോളനിയില്‍ നാല് മാസമായി കുടിവെള്ളമില്ല
കാട്ടിക്കുളം: അരണപ്പാറ പ്രദേശത്തെ നാട്ടുകാര്‍ക്ക് നാല് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. പൊട്ടിയ പൈപ്പ് റിപ്പയര്‍ ചെയ്ത് കുടിവെള്ളം പുനസ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം കരാറുകാരനും അസിസ്റ്റന്റ് എന്‍ജീനിയറും ഗൗനിക്കുന്നില്ലെന്നും കോളനിക്കാര്‍ പറഞ്ഞു.
സമീപത്തെ ഓവ്ചാല്‍ നിര്‍മാണത്തിന്റെ ഭാഗമായാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. എന്നാല്‍ പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്യാതെ പൈപ്പിന്റെ മുകളിലൂടെ കോണ്‍ക്രീറ്റ് ചെയ്തതാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചത്.
മാനന്തവാടി എ.ഇയ്ക്കും സബ് കലകടര്‍ക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ല. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളം മാത്രം ആശ്രയിച്ച് ജീവിക്കുന്ന വനവാസികളടക്കം നിരവധി സാധാരണക്കാരാണ് പ്രദേശത്തുള്ളത്. പരിസരത്തെവിടെയും കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തില്‍ ഒരു തുള്ളി വെള്ളത്തിനായ് ദുരിതമനുഭവിക്കുകയാണ് നാട്ടുകാര്‍. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ കരാറുകാരനെതിരേയും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരേയും നാട്ടുകാര്‍ തിരുനെല്ലി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."