സി.പി.എം പ്രവര്‍ത്തകര്‍ ജല അതോറിറ്റി അസി. എന്‍ജിനിയറെ ഉപരോധിച്ചു
വടകര: നഗരപരിധിയിലെ കരിമ്പനപ്പാലത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒന്നരമാസമായിട്ടും പുനഃസ്ഥാപിക്കാന്‍ നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കരിമ്പനപ്പാലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകര ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയറെ ഉപരോധിച്ചു.
പൈപ്പുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ഈ ഭാഗങ്ങളിലേക്കുള്ള ജലവിതരണം മുടങ്ങിയത്. ഇക്കാര്യം നിരവധി തവണ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുത്തിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു ഉപരോധം.
നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രണ്ടുദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന ഉപരോധം അവസാനിച്ചത്. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി ആരംഭിച്ചതായും വെള്ളിയാഴ്ച വൈകിട്ടോടെ ഭാഗികമായി ജല വിതരണം ആരംഭിച്ചതായും മഴക്കാലമായതിനാല്‍ പൈപ്പുകള്‍ പൊട്ടിയ സ്ഥലങ്ങള്‍ മനസ്സിലാകാത്തതാണ് മറ്റുഭാഗങ്ങളിലെ പ്രവൃത്തി വൈകിയതെന്നും അസിസ്റ്റന്റ് എന്‍ജിനിയര്‍ ദിപിന്‍ പറഞ്ഞു.
സമരത്തില്‍ വി.കെ വിനു, എ.പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ ബൈജു, സി.കെ പ്രസാദ്, കെ.കെ ഷാജി, കെ. മനോജന്‍, കെ.പി രതീഷ്, അമൃത്കൃഷ്ണ, കെ.കെ ലക്ഷ്മണന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."