HOME
DETAILS
MAL
ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു
backup
July 10 2016 | 06:07 AM
കോഴിക്കോട്: കണ്ണൂര്‍ റോഡില്‍ നിയന്ത്രണം വിട്ട ബസ് വൈദ്യുതി തൂണിലിടിച്ചു. ഇംഗ്ലീഷ് പള്ളി മത്സ്യമാര്‍ക്കറ്റിനു സമീപം ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അപകടം. നടക്കാവ് ഭാഗത്തേക്കു പോയ സിറ്റി ബസാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലു തകരുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും മെചയ്തിട്ടുണ്ട്. ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും കാര്യമായ പരുക്കില്ല. നിര്‍ത്തിയിട്ട ലോറി പെട്ടെന്ന് റോഡിലേക്കെടുത്തപ്പോള് വെട്ടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പള്ളിയിലും പരിസരത്തും വൈദ്യുതി മുടങ്ങി. തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഇതു പരിഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."