HOME
DETAILS
MAL
ഹോമിയോദിനാചരണം നടത്തി
backup
April 10 2017 | 20:04 PM
പാണ്ടിക്കാട്: ഐ.എച്ച്.കെ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോമിയോപതിക് ദിനാചരണവും സ്പര്‍ശം സമഗ്ര ആരോഗ്യ പദ്ധതിയുടെ രണ്ടാം വാര്‍ഷിക ആഘോഷവും സംഘടിപ്പിച്ചു. അഞ്ചു വര്‍ഷക്കാലത്തേക്ക് പാണ്ടിക്കാട്, തുവ്വൂര്‍ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുെട ഡെ കെയര്‍ സെന്ററുകളില്‍ ഐ.എച്ച്.കെ മഞ്ചേരി യൂനിറ്റ് നടപ്പിലാക്കി വരുന്ന സ്പര്‍ശം പദ്ധതിയുടെ രണ്ടാം വാര്‍ഷിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രേമലത നിര്‍വഹിച്ചു.
മെഗാ മെഡിക്കല്‍ ക്യാംപിന്റെ ലോഗോപ്രകാശനവും ഡോ. ഹാനിമാന് അനുസ്മരണ പ്രഭാഷണവും ഐ.എച്ച്.കെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഉണ്ണിക്കൃ്ണന് ബി നായര്‍ നിര്‍വഹിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."