HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് രോഗികളില്‍ പ്രതിരോധ മരുന്ന് പരീക്ഷണവുമായി ഗ്ലെന്‍മാര്‍ക്ക്
backup
May 13 2020 | 03:05 AM
മരുന്ന് പരീക്ഷിക്കുന്നത് ആദ്യം
കൊച്ചി: രാജ്യത്ത് ആദ്യമായി കൊവിഡ് -19 രോഗികളില്‍ പ്രതിരോധ മരുന്ന് പരീക്ഷണമാരംഭിച്ചു. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടികല്‍സ് കംപനിയുടെ പ്രതിരോധ മരുന്നായ ഫാവിപിരാവിറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് ആരംഭിച്ചത്. ഇന്ത്യയിലെ പത്തിലധികം പ്രമുഖ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള കോവിഡ് -19 രോഗികളെയാണ് പഠനത്തിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020 ജൂലായ്, ഓഗസ്റ്റ് മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാക്കി ഫലം കാണാനാകുമെന്നാണ് കംപനി പ്രതീക്ഷിക്കുന്നത്.
ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ ഡി.സി.ജി.ഐയില്‍ നിന്ന് ഗ്ലെന്‍മാര്‍ക്കിന് പരീക്ഷണാനുമതി ലഭിച്ചത്. ഇന്ത്യയിലെ കൊവിഡ് -19 രോഗികളില്‍ ഫാവിപിരാവിര്‍ മരുന്ന് ഉപയോഗിച്ച് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി ലഭിക്കുന്ന ആദ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കംപനിയാണ് ഗ്ലെന്‍മാര്‍ക്ക്. ഫ്യൂജിഫിലിം ടോയാമ കെമിക്കല്‍ കംപനിയുടെ അവിഗാന്‍ മരുന്നിന്റെ മറ്റൊരു പതിപ്പാണ് ഫാവിപിരാവിര്‍.
ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന മരുന്നാണ് ഫാവിപിരാവിര്‍. ജപ്പാനില്‍ നോവല്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്ക് ഫാവിപിരാവിറിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ മരുന്ന് വാണിജ്യവത്ക്കരിക്കപ്പെട്ടാല്‍ 'ഫാബിഫ്‌ളൂ' എന്ന ബ്രാന്‍ഡിലായിരിക്കും വിപണനം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."