ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കി
കാസര്‍കോട്: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതമേല്‍ക്കാനുളള സാഹചര്യമുള്ളതിനാല്‍ തൊഴില്‍ സമയം പുനഃ ക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി. നിര്‍മാണ മേഖലയില്‍ ഉള്‍പ്പെടെയുളള തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെയുളള കാലയളവിലേക്കാണ് പുനഃ ക്രമീകരിച്ചത്. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകല്‍ 12 മുതല്‍ മൂന്നുവരെയുള്ള സമയം വിശ്രമം അനുവദിക്കും . ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ വരെയുള്ള സമയത്തിനിടയിലുള്ള എട്ട് മണിക്കൂറായി നിജപ്പെടുത്തി.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ തൊഴിലാളികളുടെ ജോലി സമയം 12ന് അവസാനിപ്പിച്ച് പകല്‍ മൂന്നിന് തുടങ്ങുന്ന വിധത്തിലും ക്രമീകരിച്ചു.
തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കണമെന്നും ഉത്തരവ് പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (ഇ) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."