HOME
DETAILS

ഒരേ സീറ്റിന് വിവിധ ടിക്കറ്റ് ചാര്‍ജ്;  യാത്രക്കാരെ പിഴിഞ്ഞ് റെയില്‍വേ

  
backup
May 13 2020 | 07:05 AM

railway-2020
 
 
 
 
കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണില്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയവരെ പരമാവധി പിഴിഞ്ഞ് റെയില്‍വേ. ലോക്ക്  ഡൗണിന് ശേഷം ഇന്നലെ മുതല്‍ സര്‍വിസ് ആരംഭിച്ച രാജധാനി ട്രെയിനുകളിലാണ് ഒരേ സീറ്റിന് വിവിധ ടിക്കറ്റ് ചാര്‍ജ്.
ഡല്‍ഹി- തിരുവനന്തപുരം രാജധാനി ട്രെയിനിലെ ഏറ്റവും കുറഞ്ഞ മൂന്നാം ക്ലാസ് എ.സി ടിക്കറ്റിന്റെ നിരക്ക് നാലായിരം രൂപയിലേറെയാണ്. ബുക്കിങ്ങ് ആരംഭിക്കുമ്പോള്‍ 2500 രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് കുതിച്ചുയര്‍ന്നത്. ഫളക്‌സി ചാര്‍ജാണ് റയില്‍വേ ഈടാക്കുന്നത്. 
എ.സി കോച്ചുകള്‍ മാത്രമുള്ള രാജധാനി ട്രെയിനുകള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയപ്രകാരം രാജധാനി ട്രെയിനുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ഫ്‌ളക്‌സി ചാര്‍ജാണ്. 
കൊവിഡിന്റെ പശ്ചാത്തലത്തിലും അതില്‍ മാറ്റം വരുത്താന്‍ കേന്ദ്രം തീരുമാനിച്ചിട്ടില്ല. ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്ക് എത്താന്‍ ആകെയുള്ള രാജധാനി ട്രെയിനിലെ തേഡ് എ.സി കോച്ചില്‍ കഴിഞ്ഞ ദിവസം റിസര്‍വേഷന്‍ ആരംഭിക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് 2510 രൂപയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അത് വര്‍ധിച്ച് 3290ആയി. റയില്‍വേ വെബ്‌സൈറ്റില്‍ ടിക്കറ്റ് തേടി കൂടുതല്‍ പേര്‍ എത്തിയതോടെ നിരക്ക് വീണ്ടും വര്‍ധിച്ച് 4100 കടക്കുകയായിരുന്നു. 
ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേയ്ക്ക് ആദ്യ ട്രെയിന്‍ പുറപ്പെട്ടു കഴിഞ്ഞു.ഇതില്‍ ഒരേ ക്ലാസ് കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വന്നിരിക്കുന്നത് വ്യത്യസ്ത ടിക്കറ്റ് ചാര്‍ജുകളാണ്. 
പതിനഞ്ച് നഗരങ്ങളിലേക്കും ട്രെയിന്‍ ഓടുന്നുണ്ട്. ഇതില്‍ പോകേണ്ട യാത്രക്കാരും സമാനമായ ദുരിതമനുഭവിക്കുകയാണ്. 
വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ റയില്‍വേയുടെ സന്ദേശം എത്തും. ബുക്കിങ്ങ് ആകുമ്പോള്‍ ഡയനാമിക് പ്രൈസിങ്ങ് പ്രകാരം ടിക്കറ്റ് നിരക്കില്‍ മാറ്റം വരും. ടിക്കറ്റിന്റെ പേരില്‍ റയില്‍വേ നടത്തുന്ന പിഴിയലിനെതിരേ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അതിനിടെ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം റെയില്‍വെ 54,000 ടിക്കറ്റുകള്‍ വിറ്റതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തേക്ക് ഈ മാസം 19 വരെ ഇനി ടിക്കറ്റ് ഇല്ല. കഴിഞ്ഞ ദിവസം ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്നു ട്രെയിനുകളുടെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് തീരുകയായിരുന്നു. 
12,17,19 തിയതികളിലാണ് കേരളത്തിലേക്കുള്ള ട്രെയിനുകളുള്ളത്. രാജ്യത്ത് 30 തീവണ്ടികളാണ് ഈയാഴ്ച സര്‍വിസ് നടത്തുക. 16 എണ്ണം ദിനംപ്രതിയും രണ്ടെണ്ണം ആഴ്ചയില്‍ മൂന്നുവീതവും എട്ട് ട്രെയിനുകള്‍ ആഴ്ചയില്‍ രണ്ടു ദിവസം വീതവുമായിരിക്കും സര്‍വിസ് നടത്തുക. നാല് ട്രെയിനുകള്‍ ആഴ്ചയിലൊരിക്കലും ഓടും.
 
 
 
 
 
 
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago