കൊറോണക്കാലം മുതലാക്കി മോദി സര്‍ക്കാര്‍; ഷഹീന്‍ ബാഗിലെയും ജാമിഅയിലെ സമരപ്പന്തലുകളും നീക്കം ചെയ്തു
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും തലസ്ഥാനത്ത് രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കി മോദി സര്‍ക്കാര്‍. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുളള രണ്ടാം ദിവസം തന്നെ ജാമിഅ മില്ലിയ്യ സര്‍വ്വകലാശാലയുടെ ഏഴാം നമ്പര്‍ ഗേറ്റിന്റെ പരിസരത്തു മാസങ്ങളായി തുടര്‍ന്ന് വന്നിരുന്ന പൗരത്വ നിയമ വിരുദ്ധ സമരപ്പന്തലുകളൊക്കെ ദല്‍ഹി പോലീസ് നീക്കം ചെയ്തിരുന്നു. സമാനമായി ഷഹീന്‍ ബാഗില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമര വേദികളും പോലീസ് നീക്കം ചെയ്തു.
സുപ്രീം കോടതി അയച്ച മധ്യസ്ഥരൂടെ ശ്രമം പരാജയപ്പെട്ട സമയത്താണ്, കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം സമരക്കാര്‍ ഷഹീന്‍ ബാഗ് സമരപ്പന്തലില്‍ നിന്ന് സ്വന്തം സ്ഥലങളിലേക്ക് പിന്മാറിയത്. ഈ അവസരം മുതലെടുത്താണ് സര്‍ക്കാറിനും പോലീസിനും വലിയ തലവേദന സൃഷ്ടിച്ച രണ്ടു സമര വേദികളും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പോലീസ് നീക്കം ചെയ്തത്. ഷഹീന്‍ ബാഗില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യാ ഗേറ്റിന്റെ കൂറന്‍ ശില്‍പ മാതൃകയും ജാമിഅയിലെ തടങ്കല്‍ കേന്ദ്രങളുടെ മാതൃകകളടക്കമുളള സമരസംബന്ധിയായ സകല നിര്‍മ്മിതികളും പോലീസ് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇവിടങ്ങളില്‍ പോലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും സ്ഥിരമായി പോലീസ് സാന്നിദ്ധ്യം ഉറപ്പ് വരുത്തുകയും ചെയ്ത് വരുന്നു.
ജാമിഅ നഗറിന് പുറമെ അരക്കിലോമീറ്റര്‍ പരിസരത്തുളള ഷഹീന്‍ ബാഗില്‍ പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കുകയും, 'ദില്ലി പോലീസ് ദില്‍ കി പോലീസ്' എന്ന പുതിയ പരസ്യ ബോര്‍ഡുകള്‍ വ്യാപകമായി ഈ മേഖലകളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്തുള്ള തികോണ പാര്‍ക്കിലും ഓഖ്‌ല വിഹാറിലും പോലീസ് ഔട്ട് പോസ്റ്റും സഥാപിച്ച് പൊതുവില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്യുകയാണ് പോലീസ്. പൗരത്വ നിയമ വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തവരെ പോലീസ് അറസ്റ്റ് ചെയ്യുന്നു എന്ന വ്യാപക പരാതികള്‍ നില നില്‍ക്കെയാണ് പൊലീസിന്റെ ഈ നടപടി.
കഴിഞ ദിവസം ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമിച്ചത് ചെറിയ സംഘര്‍ഷങള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെല്‍ഹിയുടെ വടക്കു കിഴക്കന്‍ മേഖലയിലുണ്ടായ വര്‍ഗ്ഗീയ കലാപങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വളര്‍ന്നു വരുന്ന ഇസ്ലാമോഫോബിയക്കെതിരെ കുവൈത്ത് കാബിനറ്റിന്റെ, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷനോട് അടിയന്തിര നടപടികള്‍ക്ക് ശുപാര്‍ശചെയ്തുളള കുറിപ്പ് പുറത്തായതിനോടു പ്രതികരിച്ച്, ഇന്ത്യന്‍ മുസ്ലിങളുടെ കാര്യം പരിഗണിച്ച കുവൈത്തിന് നന്ദി പറഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് ഡെല്‍ഹി പോലീസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."