പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കൊളത്തൂര്‍: വെങ്ങാട് കൃഷിഭവന്‍ കിഴക്കേചോല റോഡിലെ തവരക്കുന്നില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. മൂര്‍ക്കനാട് ശുദ്ധജല പദ്ധതിയില്‍ പമ്പ് ചെയ്യുന്ന കുടിവെള്ളമാണ് ഒരു മാസത്തിലധികമായി റോഡിലൂടെ പരന്നൊഴുകി പാഴാകുന്നത്.
നാട്ടുകാര്‍ നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറായിട്ടില്ല. പൈപ്പ് പൊട്ടുന്ന പരാതി പലസ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തതാണ് അറ്റകുറ്റപ്പണി നടത്താന്‍ വൈകുന്നതെന്നാണു വാട്ടര്‍ അതോറിറ്റി ഓഫിസില്‍ നിന്നുള്ള മറുപടി.
വെള്ളം പൊട്ടി ഒഴുകുന്ന ശക്തിയാല്‍ വലിയ കുഴി രൂപപ്പെടുകയും വെള്ളം ഒഴുകി റോഡ് തകരുകയും ചെയ്തിട്ടുണ്ട്. അഞ്ചാമത്തെ തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്.
അറ്റകുറ്റപ്പണിയിലെ അപാകതയാണു പൈപ്പ് പൊട്ടാന്‍ കാരണം. മഴ പെയ്യുമ്പോള്‍ അഴുക്കു വെള്ളം പൈപ്പിലേക്കിറങ്ങുന്നതിനാല്‍ കുടിവെള്ളം മലിനമാകുന്ന അവസ്ഥയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."