കുപ്പത്തൊട്ടിയായി ദേശീയപാത
പാപ്പിനിശ്ശേരി: ദേശിയ പാതയുടെ ഓരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന പ്രദേശത്താണ് രാത്രികാലങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നത്.
വളപട്ടണം പാലം മുതല്‍ ചുങ്കം വരെയുള്ള പ്രദേശങ്ങളിലും മേലെ ചൊവ്വ, താഴെ ചൊവ്വ, പ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് രാത്രികാലങ്ങളില്‍ മാലിന്യം തള്ളുന്നത്. എറ്റവും കൂടുതല്‍ വളപട്ടണം, പഴയങ്ങാടി റോഡിലാണ് മാലിന്യം തള്ളുന്നത്. ഈ പ്രദേശത്തെ കണ്ടല്‍കാടുകളും ആളൊഴിഞ്ഞ പ്രദേശവും മാലിന്യം തള്ളുന്നതിനായി സാമൂഹ്യവിരുദ്ധര്‍ ഉപയോഗിക്കുന്നുണ്ട്. അറവു മാലിന്യങ്ങള്‍, വീട് നിര്‍മാണത്തിന്റെ അവശിഷ്ടങ്ങള്‍, ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മാലിന്യം എന്നിവയാണ് ഭൂരിഭാഗവും.
മാലിന്യം കെട്ടുകള്‍ കടിച്ച് വലിച്ചുകൊണ്ട് തെരുവ്‌നായകളും രാത്രകാലങ്ങളില്‍ കുറുക്കന്മാരും പോകുന്നത് നിത്യകാഴ്ചയാണ്.
കാലവര്‍ഷം ശക്തിപ്പെട്ടതോടെ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധമാണ് ഉണ്ടാകുന്നത്. മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ക്രിമനല്‍ കുറ്റമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രവൃത്തി അവസാനിപ്പിക്കാന്‍ നടപടി ഇല്ലാത്തത്. ആളൊഴിഞ്ഞ പ്രദേശത്ത് തെരുവ് വിളക്ക് ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സൗകര്യമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."