കൊറോണ വൈറസ് ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ടതെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: ലോകരാഷ്ടങ്ങള്‍ കൊവിഡിന്റെ ഉദ്ഭവത്തെ ചൊല്ലി കലഹിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
കൊറോണ വൈറസ് പ്രകൃത്യാ ഉണ്ടായതല്ലെന്നും ഒരു ലബോറട്ടറിയില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്നുമാണ് മന്ത്രി പറയുന്നത്. നാം കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. ഇതൊരു പ്രകൃതിജന്യ വൈറസല്ല. ഇത് നിര്‍മിക്കപ്പെട്ടതാണ്.
ഒരു ലബോറട്ടറിയില്‍ നിര്‍മിക്കപ്പെട്ട വൈറസ്. ഇതിന് വാക്‌സിന്‍ കണ്ടുപിടിക്കാനായി രാജ്യങ്ങള്‍ മല്‍സരിക്കുകയാണ്. അതോടു കൂടി നമുക്ക് ഭയമില്ലാതെ ജീവിക്കാനാവുകയും പ്രശ്‌നത്തിന് പരിഹാരമാവുകയും ചെയ്യും- എന്‍.ഡി ടി.വിക്കു നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവായ കേന്ദ്രമന്ത്രി പറഞ്ഞു.
കൊവിഡ് മൂലം തകര്‍ന്ന ചെറുകിട വ്യവസായ മേഖലയ്ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പാക്കേജിനെ കുറിച്ച് സംസാരിക്കവെ നിലവിലെ സാഹചര്യത്തില്‍ ഉറച്ച നിലപാടെടുക്കുകയെന്നത് വെല്ലുവിളിയാണെന്നും ചെറുകിട വ്യവസായ മന്ത്രിയായ ഗഡ്കരി പറഞ്ഞു. കൊവിഡിനോട് മാത്രമല്ല, ഒരു സാമ്പത്തിക യുദ്ധമാണ് നാം നയിക്കുന്നത്. ദരിദ്രരാജ്യമായതിനാല്‍ മാസംതോറും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുപോവുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."