HOME
DETAILS

കായിക പരിശീലന ഉപകരണങ്ങള്‍ കേരളത്തില്‍ നിര്‍മിക്കും: മന്ത്രി ജയരാജന്‍

  
backup
March 07 2019 | 19:03 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8-%e0%b4%89%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

 

തിരുവനന്തപുരം: കായിക രംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങള്‍ കേരളത്തില്‍ നിര്‍മിക്കുമെന്നും ഈ മേഖലയില്‍ വ്യവസായം ആരംഭിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍. വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 'സ്‌പോര്‍ടെക്‌സ് 2019' ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാണത്തിനും വ്യവസായത്തിനും അനുകൂലമായ അവസ്ഥയാണ് കേരളത്തിലുള്ളത്. കായിക രംഗത്ത് രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്ത് എത്താനുള്ള എല്ലാവിധ പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അടുത്ത ഒളിംപിക്‌സില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.


അന്തര്‍ദേശീയ നിലവാരത്തിലുള്ള പരിശീലകരെ കണ്ടെത്തി കായിക താരങ്ങള്‍ക്ക് അവരുടെ സേവനം ഉപയോഗപ്പെടുത്തും. ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിരവധി കളിക്കളങ്ങള്‍ ഉണ്ടാവും. കായിക മേഖലയില്‍ എല്ലാ വര്‍ഷവും പ്രത്യേകം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കായിക യുവജനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍, ഡോ. ജി. കിഷോര്‍ സംസാരിച്ചു. കായിക താരങ്ങള്‍ക്കായി അന്തര്‍ദേശീയ നിലവാരത്തിലുള്ള കായിക ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ, അനുയോജ്യമായ ഭക്ഷണ രീതികള്‍, പോഷകാഹാരം, അന്തര്‍ദേശീയ നിലവാരമുള്ള കായിക വസ്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനമാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ കമ്പനികളും കാര്യവട്ടം എല്‍.എന്‍.സി.പി.യും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സെമിനാറുകള്‍, ശില്‍പശാലകള്‍, സ്‌പോര്‍ട്ടിങ് പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനം ശനിയാഴ്ച അവസാനിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  25 days ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  25 days ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago