വായുമലിനീകരണം: ഫോക്സ്വാഗണ് 500 കോടി പിഴയടക്കണം
ന്യൂഡല്‍ഹി: കാര്‍ബണ്‍ പുറന്തള്ളല്‍ പരിശോധനയില്‍ തട്ടിപ്പ് നടത്തിയതിന് പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗണിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി പിഴ വിധിച്ചു.
ഡല്‍ഹി സ്വദേശി സലോനി ആദിയാവാദിയുടെ ഹരജിയില്‍ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ.കെ ഗോയലിന്റെതാണ് വിധി. തന്റെ പിതാവിന് കാന്‍സര്‍ വന്നതിനെത്തുടര്‍ന്നാണ് സലോനി ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളലാണ് കാന്‍സറിന് പ്രധാനകാരണമെന്നും രാജ്യത്ത് നിലവിലുള്ള ചട്ടം ഫോക്സ് വാഗണ്‍ ലംഘിച്ചിട്ടുണ്ടെന്നും സലോനിയുടെ അഭിഭാഷകന് സഞ്ജീവ് ആലിയാവാദി ചൂണ്ടിക്കാട്ടി. തട്ടിപ്പ് ഉപകരണങ്ങള്‍ ഘടിപ്പിച്ചാണ് കമ്പനി മലിനീകരണം സംബന്ധിച്ച പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. കമ്പനിയോട് രണ്ടു മാസത്തിനകം പിഴയടക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."