HOME
DETAILS

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം: ജേക്കബ് ഗ്രൂപ്പിന് അര്‍ഹതയുണ്ടെന്ന് ജോണി നെല്ലൂര്‍

  
backup
June 23, 2018 | 6:04 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

കോട്ടയം: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം മുന്നണിയിലെ കോണ്‍ഗ്രസിതര കക്ഷിക്ക് നല്‍കാന്‍ ആലോചനയുണ്ടെങ്കില്‍ ജേക്കബ് ഗ്രൂപ്പിന് അതിന് അര്‍ഹതയുണ്ടെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ ഉന്നതാധികാര സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് മടക്കിക്കൊണ്ടുവന്നത് സ്വാഗതാര്‍ഹമാണ്. രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന് നല്‍കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് യു.ഡി.എഫ് യോഗത്തിന് മുന്‍പ് നേതാക്കളെ അറിയിച്ചിരുന്നു.
രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയത് യു.ഡി.എഫിനെ ശക്തിപ്പെടുത്താനായുള്ള കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ചയായാണ് കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായതു പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്- ജേക്കബ് ഗ്രൂപ്പ് ഉഭയകക്ഷി ചര്‍ച്ച നടത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടും. ലോക്‌സഭാ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ ഒഴിവാക്കി മുന്നണിയെ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടും. കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കഞ്ചിക്കോട് കോച്ചു ഫാക്ടറി നിര്‍മാണം ഉപേക്ഷിക്കാനുള്ള നടപടികള്‍. ഇതിനെതിരേ സമരപരിപാടി സംഘടിപ്പിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ഡെയ്‌സി ജേക്കബ്, അനൂപ് ജേക്കബ് എം.എല്‍.എ, പാര്‍ട്ടി ജന. സെക്രട്ടറിമാര്‍, മറ്റ് ഉന്നതാധികാര സമിതിയംഗങ്ങള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago