HOME
DETAILS

സായിദ് മാനുഷിക ദിനം: മാനുഷിക മൂല്യങ്ങളുടെ സന്ദേശവുമായി ദുബൈ ജി.ഡി.ആർ.എഫ്.എ

  
March 08, 2026 | 4:46 PM

Zayed Humanitarian Day Dubai GDRFA with a message of humanitarian values

ദുബൈ :യു.എ.ഇയുടെ രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകവും കാരുണ്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് 'സായിദ് മാനുഷിക ദിനത്തിൽ' (Zayed Humanitarian Day) വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ദുബൈ  ജി ഡി ആർ എഫ് എ .ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സംസ്‌കാരം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ ഈ ദിനത്തിൽ നിരവധി സാമൂഹിക സംരംഭങ്ങൾക്ക് നേതൃത്വം നൽകിയത്.

വിശുദ്ധ റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്കായി റമദാൻ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. തൊഴിലാളികളിൽ സന്തോഷം പകരുക, റമദാനിലെ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ അവരിലേക്ക് എത്തിക്കുക എന്നിവയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതിനുപുറമെ, വോളന്റിയർമാർ തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം ഇഫ്താർ ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. സമൂഹത്തിലെ പരസ്പര സഹകരണത്തിന്റെയും സന്നദ്ധസേവനത്തിന്റെയും ഉത്തമ ഉദാഹരണമായി ഈ പ്രവർത്തനങ്ങൾ മാറി.

രാഷ്ട്രപിതാവ് പകർന്നുനൽകിയ മാനുഷിക മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള സുപ്രധാന അവസരമാണ് സായിദ് മാനുഷിക ദിനമെന്ന് ദുബായ് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ഭരണതലത്തിലും സാമൂഹിക തലത്തിലും യു.എ.ഇ പിന്തുടരുന്ന അടിസ്ഥാന ശിലയാണ് ഈ മൂല്യങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ച ജീവകാരുണ്യ പാത വരും തലമുറകളെ എക്കാലവും പ്രചോദിപ്പിക്കും. സമൂഹത്തിൽ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഐക്യവും കാരുണ്യവും ഊട്ടിയുറപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇയുടെ സഹിഷ്ണുതാ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇത്തരം സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങൾ തുടർന്നും പിന്തുണയ്ക്കുമെന്ന് ദുബായ് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  a day ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  a day ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  a day ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  a day ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  a day ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  a day ago