ADVERTISEMENT
HOME
DETAILS
MAL
അയോധ്യ മധ്യസ്ഥ ചര്‍ച്ച: സുപ്രിം കോടതി വിധിയെപ്പറ്റി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ADVERTISEMENT
backup
March 08 2019 | 06:03 AM
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ട് സുപ്രിംകോടതി ഉത്തരവായിരിക്കുന്നു. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി മൂന്ന് തുല്യ ഭാഗമാക്കി വീതിച്ച 2010 അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹരജികളാണ് സുപ്രിംകോടതിയിലെത്തിയത്. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ വിഭാഗങ്ങള്‍ക്കായാണ് വീതിച്ചുനല്കി ഉത്തരവിട്ടത്.
ഇന്നത്തെ സുപ്രിംകോടതി വിധിയില്‍ പറയുന്ന പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍:
- മൂന്നംഗ സമിതിയെ ആണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രിംകോടതി നിയോഗിച്ചത്. മുന്‍ സുപ്രിംകോടതി ജഡ്ജി എഫ്.എം ഖലീഫുല്ല, ആത്മീയാചാര്യന് ശ്രീ ശ്രീ രവി ശങ്കര്‍, അഭിഭാഷകനും മധ്യസ്ഥ വിദഗ്ധനുായ ശ്രീരാം പഞ്ചു എന്നിവരാണ് സമിതി അംഗങ്ങള്‍. ഖലീഫുല്ലയാണ് നേതൃത്വം നല്‍കുക. ആവശ്യമെങ്കില്‍ അംഗങ്ങളെ കൂട്ടാം.
- എട്ടാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തീര്‍ക്കണം. അടുത്തയാഴ്ച തന്നെ ചര്‍ച്ച ആരംഭിക്കണം. അങ്ങനെ വന്നാല്‍ മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ ചര്‍ച്ചകള്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന സന്ദര്‍ഭത്തിലായിരിക്കും ചര്‍ച്ചാഫലം പുറത്തുവരിക.
- ചര്‍ച്ചാ പുരോഗതിയുടെ ആദ്യ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
- ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയിലാണ് ചര്‍ച്ചകള്‍ നടക്കുക. അയോധ്യയുള്ളത് ഇവിടെയാണ്. ജില്ലയ്ക്ക് ഈയിടെ യോഗി സര്‍ക്കാര്‍ അയോധ്യയെന്ന പേരു നല്‍കിയിരുന്നു.
- മധ്യസ്ഥ ചര്‍ച്ചയെപ്പറ്റി മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാവില്ല.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മോഹി അഖാഡ ഒഴികെയുള്ള ഹിന്ദു സംഘടനകള്‍ മധ്യസ്ഥ ചര്‍ച്ചയെ വാദ ഘട്ടത്തില്‍ എതിര്‍ത്തു. മുസ്ലിം സംഘടനകള്‍ പിന്തുണക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു
Saudi-arabia
• 4 hours agoഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക് ആദരം
uae
• 5 hours ago'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ
Kerala
• 6 hours agoകമ്മ്യൂണിറ്റി സ്പോർട്സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം
uae
• 6 hours agoടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ
uae
• 6 hours agoഅജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍
Kerala
• 6 hours agoഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്
National
• 6 hours agoഎഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല
Kerala
• 6 hours agoസൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു
National
• 7 hours agoഎമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം
uae
• 7 hours agoADVERTISEMENT