HOME
DETAILS

ജാഫര്‍ഷരീഫുമാര്‍ മിര്‍ജാഫര്‍മാരാകുന്ന കാലം

  
backup
April 11 2017 | 01:04 AM

%e0%b4%9c%e0%b4%be%e0%b4%ab%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%b0%e0%b5%80%e0%b4%ab%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c

ആര്‍.എസ്.എസ് സംഘ ്ചാലക് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്ന നിര്‍ദേശം മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷരീഫ് മുന്നോട്ടുവച്ചിരിക്കുകയാണ്. യൗവനകാലത്ത് അധികാരത്തിന്റെ തേന്‍കുടം കോണ്‍ഗ്രസ്സിന്റെ ചെലവില്‍ ആവോളം മോന്തിക്കുടിച്ചു കര്‍ണാടക രാഷ്ട്രീയത്തില്‍ വിരാജിച്ചിരുന്ന വൃദ്ധകേസരിയുടെ ജല്‍പനം മേധാക്ഷയംകൊണ്ടു സംഭവിച്ചതാകണമെന്നില്ല. മോഹം പട്ടടവരെയെന്ന പഴഞ്ചൊല്ല് എത്ര യാഥാര്‍ഥ്യം.
അധികാരം മനുഷ്യനെ ദുഷിപ്പിക്കുകയും അമിതാധികാരം അതിലേറെ ദുഷിപ്പിക്കുകയും ചെയ്യുമെന്നതു നേരായ ആപ്തവാക്യമാണ്. എന്നാല്‍, അധികാരത്തിന്റെ മധുരിമ തൊട്ടുനുണഞ്ഞതിന്റെ ഗതകാലസ്മരണകള്‍ വാര്‍ധക്യത്തിന്റെ അവശതയിലും ജാഫര്‍ ഷരീഫിനെപ്പോലെയും എസ്.എം കൃഷ്ണയെപ്പോലെയുമുള്ളവരെ മത്തുപിടിപ്പിക്കുന്നുവെങ്കില്‍ മതേതരത്വവും ജനാധിപത്യവും ഇവര്‍ക്കു മുഷിഞ്ഞവസ്ത്രങ്ങള്‍ മാത്രം. അധികാരത്തിന്റെ സുഖദായകമായ ഓര്‍മ ഈ രാഷ്ട്രീയഭിക്ഷാംദേഹികളെ ഇപ്പോഴും ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു.
രാജ്യവ്യാപകമായി ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മോഹന്‍ഭാഗവത് ഡല്‍ഹി കല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ മഹാവീര്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍ പ്രസ്താവിച്ചതു കഴിഞ്ഞദിവസമാണ്. ഭരണഘടനയുടെ മൗലികതയെ വെല്ലുവിളിക്കുന്ന ഈ വാക്കുകള്‍ ഇന്ത്യയുടെ മതേതരപരിച്ഛേദത്തിന്റെ തിരസ്‌കാരത്തെയാണു സൂചിപ്പിക്കുന്നത്. ഇദ്ദേഹത്തെയാണു രാഷ്ട്രപതിയാക്കണമെന്ന് ജാഫര്‍ ഷരീഫ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൗരന്മാര്‍ എന്തു തിന്നണം, എന്തുടുക്കണമെന്നു പറയാന്‍ മാത്രം ബിഭത്സരൂപം പൂണ്ടിരിക്കുന്നു സംഘ്പരിവാര്‍ ഇന്ത്യയില്‍. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ജാഫര്‍ ഷരീഫിനെപ്പോലെയും എസ്.എം കൃഷ്ണയെപ്പോലെയും അധികാരത്തിന്റെ ലഹരി തലയ്ക്കു പിടിച്ചവര്‍ ഫാസിസ്റ്റുകള്‍ക്ക് പരവതാനി വിരിക്കാന്‍ ധൃതിപ്പെടുന്നതില്‍ എന്തത്ഭുതം.
കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന പഴമൊഴിയെപ്പോലും നിഷ്പ്രഭമാക്കുന്നു വൃദ്ധിക്ഷയം വന്ന ഈ വൃദ്ധകേസരികളുടെ ജല്‍പനങ്ങള്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ദീര്‍ഘകാലം എം.പിമാരും കേന്ദ്രമന്ത്രിമാരുമായി സുഖിച്ചുജീവിച്ച രണ്ടുപേര്‍ക്കും അധികാരമില്ലാത്ത ദിവസങ്ങളെപ്പറ്റി ചിന്തിക്കാന്‍ പോലുമാകില്ല. കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെയാണ് അധികാരമില്ലാതെ ഇവര്‍ കഴിഞ്ഞതെന്നാണ് അവരുടെ കൊതിക്കെറുവു മുറ്റുന്ന വാക്കുകള്‍ വ്യക്തമാക്കുന്നത്.
ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അക്രമം പാടില്ലെന്നു മോഹന്‍ ഭാഗവത് പറയുകണ്ടായി. രാജസ്ഥാനിലെ ആള്‍വാറില്‍ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ തല്ലിക്കൊന്നതിനെ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ ന്യായീകരിച്ചത് മോഹന്‍ഭാഗവതിന്റെ കല്‍ക്കത്തോറ പ്രസംഗം നടന്ന അതേദിവസമാണ്. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നു പറഞ്ഞു പെഹ്‌ലുഖാന്റെ കൊലപാതകത്തെ ന്യായീകരിക്കുന്നു ഈ മന്ത്രി. സംഘ്പരിവാര്‍ അക്രമികള്‍ക്ക് നിയമം കൈയിലെടുക്കുവാന്‍ അനുവാദം നല്‍കിയ കത്താരിയമാര്‍ രാജ്യത്തു കൊലപാതകപരമ്പര സൃഷ്ടിക്കുമ്പോള്‍ മഹാരവീര്‍ ജയന്തിദിനത്തില്‍ മോഹന്‍ഭാഗവത് നടത്തിയ അഹിംസാവാചാടോപത്തിനെന്തു പ്രസക്തി.
ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അക്രമം പാടില്ലെന്ന് പറയുന്ന മോഹന്‍ഭാഗവത് എന്തുകൊണ്ടു പെഹ്‌ലുഖാന്‍മാരെ, മുഹമ്മദ് അഖ്‌ലാഖുമാരെ വളഞ്ഞിട്ടു തല്ലിക്കൊല്ലുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല. രാജ്യത്തെ പൗരന്മാരെല്ലാം അഹിംസ പാലിക്കാന്‍ തുടങ്ങിയാല്‍ ഹിംസാത്മക സംഭവങ്ങളുണ്ടാവുകയില്ലെന്നാണു മഹാവീര്‍ ജയന്തി ആഘോഷ ചടങ്ങില്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ഇത്തരം വാക്കുകള്‍ ഇത്തരം ആഘോഷവേളകളില്‍ പറയാന്‍ മാത്രമാകരുത്. കുറുവടിയും വാളുമായി നിരപരാധികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന സ്വന്തം അനുയായികളെ പഠിപ്പിക്കാന്‍ കൂടിയാകണം.
രാജ്യത്ത് വെറുപ്പിനെ ഉല്‍പാദിപ്പിക്കുന്നവരെയാണ് ഇന്ത്യയുടെ വിശിഷ്ട രാഷ്ട്രപതിസ്ഥാനത്തേക്ക് ജാഫര്‍ ഷരീഫിനെപ്പോലുള്ള സടകൊഴിഞ്ഞ സിംഹങ്ങള്‍ നിര്‍ദേശിക്കുന്നത്. ഇത്രയുംകാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്നു കൊഴുക്കുകയും അവസാന നാളുകള്‍ ആയപ്പോള്‍ അധികാരപ്രമത്തതയുടെ ഉള്‍വിളി സഹിക്കാനാവാതെ സ്വന്തംപാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തുകയും ചെയ്ത മിര്‍ജാഫര്‍മാരാണു ജാഫര്‍ ഷരീഫും എസ്.എം കൃഷ്ണയും. രാജ്യത്തെ ഒറ്റിക്കൊടുത്ത, ഭരണാധികാരിയെ കുരുതിക്കു കൊടുത്ത വഞ്ചകനായ മിര്‍ജാഫര്‍ മരിച്ചുപോയെങ്കിലും അയാളുടെ പ്രേതം ഇന്നും ജീവിക്കുന്നു ജാഫര്‍ ഷരീഫുമാരിലൂടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  13 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  13 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  13 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  13 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  13 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  13 days ago
No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  13 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  13 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  13 days ago