HOME
DETAILS

റഫാലില്‍ എ.ജി മലക്കം മറിഞ്ഞു, രേഖകള്‍ മോഷണം പോയെന്നു പറഞ്ഞിട്ടില്ലെന്ന്

  
backup
March 08 2019 | 16:03 PM

rafal-ag-venugopal

ന്യൂ ഡല്‍ഹി: റഫാല്‍ രേഖകള്‍ മോഷണം പോയെന്ന വാദം സുപ്രീംകോടതിയില്‍ വിവാദമായതോടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മലക്കം മറിഞ്ഞു.

റഫാല്‍ രേഖകള്‍ മോഷണം പോയി എന്ന വാദം തെറ്റാണെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍, റഫാല്‍ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹര്‍ജിക്കാര്‍ പുനഃപരിശോധനാഹര്‍ജിയില്‍ ഉപയോഗിച്ചെന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്ന പുതിയ നിലപാടുമായാണ് അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്.

'പ്രതിരോധമന്ത്രാലയത്തിലെ രേഖകള്‍ മോഷണം പോയി എന്ന് സുപ്രീംകോടതിയില്‍ വാദിച്ചെന്ന പേരില്‍ പ്രതിപക്ഷം വലിയ രാഷ്ട്രീയവിവാദങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അത് തെറ്റാണ്. രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന വാദം സമ്പൂര്‍ണമായും തെറ്റാണ്.'' കെ കെ വേണുഗോപാല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

യഥാര്‍ഥ രേഖകളുടെ 'ഫോട്ടോകോപ്പി' പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഉപയോഗിച്ചെന്നും പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഈ രേഖകളുടെ ഫോട്ടോകോപ്പി പുറത്ത് പോയെന്ന് മാത്രമാണ് താനുദ്ദേശിച്ചതെന്നും കെ കെ വേണുഗോപാല്‍ വ്യക്തമാക്കി.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്നാണ് മാര്‍ച്ച് ആറിന് കേന്ദ്രസര്‍ക്കാരിന് വേണ്ടി എജി കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ദ് ഹിന്ദു ദിനപത്രത്തില്‍ ചീഫ് എഡിറ്റര്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത മോഷ്ടിച്ച രേഖ അടിസ്ഥാനപ്പെടുത്തിയാണ്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇത് കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു.

എന്നാല്‍ രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതിയില്‍ നിന്ന് എജിയ്ക്ക് കേള്‍ക്കേണ്ടി വന്നത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പേരില്‍ രക്ഷപ്പെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.

കേസ് ഇനി ഈ മാസം 14ന് പരിഗണിക്കാനിരിക്കെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് തിരുത്തുന്നത്. സാങ്കേതികമായ വാദമുന്നയിച്ചാണ് രേഖകള്‍ മോഷണം പോയിട്ടില്ലെന്നും ഉദ്ദേശിച്ചത് ഫോട്ടോകോപ്പി പുറത്തു പോയെന്നുമാണെന്ന് എജി പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago