HOME
DETAILS

2015-ല്‍ ഹജ്ജിന് പോയവര്‍ക്ക് റീ-ഫണ്ട്, ഹാജിമാരുടെ അകൗണ്ട് തിരഞ്ഞ് ഹജ്ജ് ട്രൈനര്‍മാര്‍

  
backup
June 23 2018 | 19:06 PM

hajj-5

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ 2015ല്‍ ഹജ്ജിന് പോയവര്‍ക്ക് താമസ കെട്ടിടങ്ങളില്‍നിന്നു ലഭിച്ച വാടക ഇളവ് മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചുനല്‍കുന്നു. 

കേന്ദ്ര ഹജ്ജ് കമ്മറ്റി ഇവരുടെ ലിസ്റ്റ് സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കൈമാറിയപ്പോഴാണ് മൂന്ന് വര്‍ഷം മുന്‍പുളള ഹാജിമാര്‍ക്കുളള റീഫണ്ട് തുകയാണെന്ന് ബോധ്യമായത്.ഹജ്ജ് കമ്മറ്റിക്ക് ലഭിച്ച ലിസ്റ്റിലെ തീര്‍ഥാടകരെ തിരഞ്ഞ് നട്ടംതിരിയുകയാണ് ഹജ്ജ് ട്രൈയിനര്‍മാര്‍.
2015-ല്‍ ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലും ലഭിച്ച താമസസ്ഥലത്തെ അസൗകര്യങ്ങള്‍ നേരത്തെ ഹാജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രശ്‌നം കേന്ദ്ര ഹജ്ജ് കമ്മറ്റിയും ഉന്നയിച്ചതോടെയാണ് കെട്ടിട ഉടമകള്‍ ഹാജിമാര്‍ക്ക് നിശ്ചയിച്ച വാടക ഇനത്തില്‍ പിന്നീട് ഇളവ് വരുത്തിയത്. മദീനയില്‍ ദൂരസ്ഥലത്താണ് അക്കാലയളവില്‍ താമസം ലഭ്യമാക്കിയിരുന്നത്.
മൂന്ന് വര്‍ഷത്തിന് ശേഷം ഹാജിമാരുടെ ലിസ്റ്റ് നല്‍കി അവരുടെ അകൗണ്ട് നമ്പര്‍ തേടുകയാണിപ്പോള്‍ ഹജ്ജ് ട്രൈയിനര്‍മാര്‍.
ഹാജിമാരുടെ അകൗണ്ട് നമ്പര്‍ തേടി ബാങ്കിന്റെ പാസ്ബുക്ക് അന്വേഷിക്കുമ്പോള്‍ ഹാജിമാര്‍ക്കും അമ്പരപ്പാണ്. ഹജ്ജ് ട്രൈയിനര്‍മാരില്‍ പലര്‍ക്കും മൂന്ന് വര്‍ഷം മുമ്പുളള തീര്‍ഥാടകരെ അറിയാത്തതും വിവരം അന്വേഷിക്കുന്നതിനെ സംശയത്തോടെ ഹാജിമാര്‍ കാണുന്നതും അകൗണ്ട് നമ്പര്‍ ലഭിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഹജ്ജ് ഹൗസില്‍ വിവരം അന്വേഷിച്ചിട്ട് അകൗണ്ട് നമ്പര്‍ കൈമാറാമെന്നാണ് ഹാജിമാരില്‍ പലരുടെയും മറുപടി.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ റീ-ഫണ്ട് നല്‍കേണ്ട ഹാജിമാരെ തേടലും ട്രെയിനര്‍മാര്‍ക്ക് വെല്ലുവിളിയാണ്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് നേരത്തെ കാറ്റഗറി മാറുമ്പോള്‍ റീ-ഫണ്ട് ലഭിക്കാറുണ്ട്. എന്നാല്‍ കെട്ടിടങ്ങളുടെ അസൗകര്യങ്ങളുടെ പേരില്‍ നിരക്ക് കുറച്ച് പണം തിരിച്ചുനല്‍കുന്നത് ആദ്യമായാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago