ഡോ. ഔസാഫ് സഈദ് സഊദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ജിദ്ദ: സഊദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ. ഔസാഫ് സഈദിനെ നിയമിച്ചു. സഊദിയിലെ നിലവിലെ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ കാലാവധി ഈമാസം 15നാണ് അവസാനിക്കുന്നത്.
സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിരുന്നു ഡോ. ഔസാഫ് സഈദ്. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
ഡോ. ഔസാഫ് നേരത്തെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കോണ്‍സല്‍ ജനറല്‍ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശംസ നേടിയ ഉദ്യോഗസ്ഥനായിരുന്നു ഡോ. ഔസാഫ് സഈദ്. 1989 ബാച്ച് ഐ.എഫ്.എസുകാരനാണ് അദ്ദേഹം.
യമന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഹൈദരാബാദിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫിസറായും പ്രവര്‍ത്തിച്ചിരുന്നു. ഹൈദരാബാദിലെ മസാബ് ടാങ്ക് സ്വദേശിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."