HOME
DETAILS

മിനിക്കഥകള്‍

  
backup
June 23 2018 | 21:06 PM

minikkathakal-by-gifu-melattoor

റൈം

കൊച്ചു മകനുമൊത്തുള്ള ഷോപ്പിങ്ങിലായിരുന്നു അച്ഛന്‍. മകനെ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ്. അവനു വേണ്ട സാധനസാമഗ്രികള്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ പോക്കറ്റിന്റെ ഭാരക്കുറവ് അച്ഛനറിഞ്ഞു. എങ്കിലും അതു കാര്യമാക്കിയില്ല. ഇനി കുട കൂടി വാങ്ങണം.
കുടക്കടയില്‍ കയറി നല്ലൊരു കുട അച്ഛന്‍ തിരഞ്ഞെടുത്തു. നല്ല ശീലഗുണമുള്ള കുട. അതു നിവര്‍ത്തി തിരിച്ചും മറിച്ചും നോക്കി മകന്‍ പറഞ്ഞു.
''അച്ഛാ, ഇത് തൊപ്പിക്കുടയല്ലല്ലോ... എനിക്ക് തൊപ്പിക്കുട മതി..''
അച്ഛനൊന്നും മനസിലായില്ല. തൊപ്പിക്കുടയൊക്കെ പണ്ടായിരുന്നില്ലേ? ഇപ്പോഴും തൊപ്പിക്കുട ഉപയോഗിക്കുമോ?
''എനിക്ക് തൊപ്പിക്കുട മതി... മഴ..മഴാ കുട..കുടാ.. മഴവന്നാല്‍..''
മകന്റെ റൈം കേട്ട് അച്ഛന്‍ നിര്‍വൃതിയടഞ്ഞു.

ഗുരുകുലം

പര്‍ണശാലയില്‍ ഗുരു അക്ഷമനായിരുന്നു. ശിഷ്യര്‍ വനക്രീഡക്കു പോയിട്ടു നാഴികകള്‍ പലതു കഴിഞ്ഞിരിക്കുന്നു. എന്താണ് അവര്‍ ഇത്ര താമസിക്കുന്നത് ? അപ്പോള്‍ ശിഷ്യരുടെ ആഗമനം അറിയിച്ചുകൊണ്ട് ആരവം മുഴങ്ങി. താന്‍ പഠിപ്പിച്ച ശ്ലോകങ്ങളും സൂക്തങ്ങളും ഉരുവിട്ടും അവയുടെ ആന്തരാര്‍ഥങ്ങള്‍ മനസിലാക്കിയും വേണം ജീവിതത്തിന്റെ ഓരോ നിമിഷവും തള്ളിനീക്കേണ്ടതെന്നു ഗുരു അവരെ ഉപദേശിച്ചിരുന്നു.
ആ മഹാസൂക്തങ്ങളുടെ ആദിമത്വം പ്രതീക്ഷിച്ച ഗുരു പക്ഷേ, കേട്ടത് വിചിത്രമായ ഈരടികള്‍..
'ലജ്ജാവതിയെ നിന്റെ...'
'മുക്കാലാ മുക്കാബലാ...'
ഇവരെന്താ പരസ്പരം കലഹിക്കുകയാണോ..? ഗുരുവിന്റെ വിശാലമായ ജ്ഞാനദൃഷ്ടിയില്‍ അങ്ങനെയാണു തെളിഞ്ഞത്. ശിഷ്യര്‍ അരികിലെത്തി ഗുരുവെ വണങ്ങി. ശിഷ്യരുടെ മുഖത്തെ നവചൈതന്യം ഗുരുവിന്റെ മനസിലെ സംശയച്ചുവ അപ്പാടെ മായ്ച്ചുകളഞ്ഞു.
''ഉം, ദാ, ആ കാണുന്ന അരയാല്‍ മരത്തിന്റെ ചുവട്ടില്‍നിന്നു കായ്കള്‍ പെറുക്കിക്കൊണ്ടു വരിക..'' ഗുരു ഉത്തരവിട്ടു.
ശിഷ്യര്‍ ഗുരുകല്‍പന ശിരസാവഹിച്ചു.
''ഇനിയാ കൈകള്‍ നെടുകെ പിളര്‍ക്കുക..'' അടുത്ത ഉത്തരവ്.
ശിഷ്യര്‍ അതും അനുസരിച്ചു.
''എന്ത് കാണുന്നു ഇപ്പോള്‍..?''
ഗുരുമുഖത്ത് പ്രതീക്ഷ. കണ്ണുകളില്‍ ശിഷ്യരുടെ തൃപ്തികരമായ ഉത്തരം നിര്‍ഗളിക്കുന്ന ചുണ്ടുകള്‍. ചെറിയ ചെറിയ അരികള്‍. ഈ അരികളില്‍നിന്നാണു പടുകൂറ്റന്‍ പേരാലുകള്‍ ജന്മമെടുത്തതെന്ന പ്രാചീനതത്വം ശിഷ്യര്‍ വിവരിക്കുന്നതു പ്രതീക്ഷിച്ച ഗുരുവിനെ അമ്പരപ്പിച്ചു കൊണ്ട് ശിഷ്യര്‍ അരയാല്‍ കായ്കള്‍ വലിച്ചെറിഞ്ഞു പിന്തിരിഞ്ഞു നടന്നു. കാരണം ശിഷ്യര്‍ക്കു തിരക്കുണ്ടായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബിയിലെ സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  24 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  24 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  24 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  24 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  24 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  24 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  24 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  24 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  24 days ago