ക്ഷീരകര്‍ഷകര്‍ക്കും കടാശ്വാസം പരിഗണനയില്‍: ഡോ. ടി.എം തോമസ് ഐസക്
മണ്ണഞ്ചേരി : സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും കടാശ്വാസ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ആര്യാട് ബ്ലോക്ക് ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്ഷീരവികസനസംഗമവും ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് കോമളപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ക്ഷീരകര്‍ഷകര്‍ക്കും കടാശ്വാസത്തിന്റെ സഹായം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തോ ബന്ധപ്പെട്ട വകുപ്പധികൃരുടെയൊ അശ്രദ്ധ മൂലം നഷ്ടം സംഭവിച്ച കര്‍ഷകരെയാണ് ഇപ്പോള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയെന്നും തോമസ് ഐസക്ക് പറഞ്ഞു. ക്ഷീരവ്യവസായം അഭിവൃത്തി പ്രാപിക്കാന്‍ പാല്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതുകൊണ്ട് മാത്രം കഴിയില്ല.പാല്‍ കൊണ്ടുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുകയും അതിന് വിപണനസാദ്ധ്യത ഉണ്ടാക്കുകയും വേണമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരില്‍ നിന്നും പിടിക്കുന്ന അംശാദായം ഇനിമുതല്‍ തിരികെനല്‍കുകയും വര്‍ദ്ധിപ്പിച്ച 1000 രൂപ പെന്‍ഷനൊപ്പം സാധനവിലയുടെ കയറ്റത്തിനൊപ്പം പത്ത് ശതമാനം വര്‍ദ്ധനവും സ്ഥിരമായി ഏര്‍പ്പെടുത്തുമെന്നും ഐസക്ക് ഉറപ്പുനല്‍കി. മലയാളി കറവമറന്നതായും ഇതിന് പരിഹാരമായി നിലവാരമുള്ള കറവയന്ത്രം വ്യാപകമാക്കുമെന്നും ഡോ.ടി.എം.തോമസ് ഐസക്ക് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനല്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്,കേരളാ ക്ഷീരകര്‍ഷകക്ഷേമേനിധി ചെയര്‍മാന്‍ ജോണ്‍ ജേക്കബ്ബ് വള്ളിക്കാവില്‍,കരിമാടി മുരളി,കവിത ഹരിദാസ്,തങ്കമണി ഗോപിനാഥ്,ഇന്ദിരാതിലകന്‍,ജെ.ജയലാല്‍,പി.എ.ജുമൈലത്ത്,എന്‍.പി.സ്‌നേഹജന്‍,കൊച്ചുത്രേസ്യാ ജെയിംസ്,ബിപിന്‍രാജ്,സുമ ശശിധരന്‍,അനിതാഗോപിനാഥ്,അജികുമാര്‍ ചിറ്റേഴത്ത്,പി.എസ്.അബ്ദുള്‍ഖാദര്‍ കുഞ്ഞ്,ജയചന്ദ്രന്‍,പി.കെ.പ്രകാശന്‍,സദാനന്ദന്‍,എല്‍.സുസ്മിത എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."