HOME
DETAILS

മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

  
backup
June 24 2018 | 03:06 AM

%e0%b4%ae%e0%b4%b2%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b5%81%e0%b4%95

 


ഇരിട്ടി: മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള കനത്ത മലവെള്ളപാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ബാരാപോള്‍ മുതല്‍ പുഴ പുറമ്പോക്കുകളിലും സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലും മറ്റുമാണ് മരത്തടികള്‍ വന്നടിഞ്ഞത്.
വനംവകുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ സി.വി രാജന്‍, കൊട്ടിയൂര്‍ റേഞ്ചര്‍ പി. ബിനു, ഫ്‌ളൈയിങ് സ്‌ക്വാഡ് റേഞ്ചര്‍ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്.
മരങ്ങള്‍ റവന്യു വകുപ്പിന്റെ ആസ്തിയായി മുതല്‍കൂട്ടാനാണ് ശ്രമം. ലക്ഷക്കണക്കിന് രൂപ വിലവരുന്ന നൂറുകണക്കിന് കൂറ്റന്‍ മരങ്ങളാണ് മാക്കൂട്ടം വനമേഖലയില്‍നിന്ന് ഒഴുകിവന്ന് അടിഞ്ഞിരിക്കുന്നത്.
മരങ്ങള്‍ ചെറു കഷണങ്ങളാക്കി മുറിച്ചു കടത്താനുള്ള ശ്രമവും പ്രദേശവാസികളിലെ ചിലര്‍ നടത്തിയിരുന്നു. മരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് അറിയിച്ചു. വനം വകുപ്പ് കൊട്ടിയൂര്‍ റേഞ്ചിന്റെ നേതൃത്വത്തില്‍ രാത്രികാലങ്ങളില്‍ റോഡുകളിലും വനമേഖലകളിലും പുഴ പുറമ്പോക്കുകളിലും വ്യാപക പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  12 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  20 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  21 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  21 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  21 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago