HOME
DETAILS

ബിരുദ പ്രവേശനം: മൂന്നാം അലോട്ട്‌മെന്റ് നാളെ

  
backup
June 24, 2018 | 3:44 AM

%e0%b4%ac%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%85

 

കണ്ണൂര്‍: സര്‍വകാലശാലയ്ക്കു കീഴിലെ കോളജുകളിലേക്കുള്ള ബിരുദ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് നാളെ വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ സര്‍വകലാശാലാ ഫീസ് എസ്.ബി.ഐ കലക്ട് മുഖേന മാത്രം അടച്ച് ഫീസടച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് 30നു വൈകിട്ട് അഞ്ചിനകം അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്‌മെന്റ് റദ്ദാക്കും. ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ച് ഫീസടച്ച് ഫീസ് ഒടുക്കിയ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.
രണ്ടാം അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ സര്‍വകലാശാലാ ഫീസ് എസ്.ബി.ഐ കളക്ട് മുഖേന മാത്രം ഫീസടച്ച വിവരങ്ങള്‍ വേേു:മു.സമിിൗൃൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇന്നു വൈകിട്ട് അഞ്ചിനകം അപ്‌ലോഡ് ചെയ്യണം. അല്ലാത്തപക്ഷം ലഭിച്ച അലോട്ട്‌മെന്റ് റദ്ദാക്കും. ഒന്നാം അലോട്ട്‌മെന്റില്‍ അലോട്ട്‌മെന്റ് ലഭിച്ച് സര്‍വകലാശാലാ ഫീസടച്ചവര്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.
കോളജ് പ്രവേശനം
ഒന്ന്, രണ്ട്, മൂന്ന് അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 26 മുതല്‍ 30 വരെ അതാത് കോളജുകളില്‍ പ്രവേശനം നേടണം. അലോട്ട്‌മെന്റ്് മെമ്മോ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, അലോട്ട്‌മെന്റ് മെമ്മോ, ഫീസടച്ച വിവരങ്ങള്‍ അടങ്ങിയ പ്രിന്റൗട്ടുകള്‍, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സംവരണ സംബന്ധമായ മറ്റ് രേഖകള്‍ (നേറ്റിവിറ്റി, കമ്യൂണിറ്റി, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ) വെയ്‌റ്റേജ് അനുവദിക്കുന്നതിനാവശ്യമായ രേഖകള്‍ (എന്‍.എസ്.എസ്എന്‍.സി.സി, എക്‌സ് സര്‍വിസ്‌മെന്‍ മുതലായവ), എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അതാത് കോളജുകളില്‍ ഹാജരാകണം. സയന്‍സ് വിഷയങ്ങള്‍ക്കു 26, 27 തിയതികളിലും കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 28നും ആര്‍ട്‌സ്, ലാന്‍ഗ്വേജ് വിഷയങ്ങള്‍ക്കു 29, 30 തിയതികളിലുമാണു പ്രവേശനത്തിനായി കോളജുകളില്‍ ഹാജരാകേണ്ടത്.
താത്കാലിക പ്രവേശനം
ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ താത്കാലിക പ്രവേശനം നേടാം. ഇതിനായി അവര്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഇപ്പോള്‍ അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തണം. ഇത്തരം വിദ്യാര്‍ഥികള്‍ മറ്റു ഫീസുകള്‍ അടയ്‌ക്കേണ്ടതില്ല. അടുത്ത അലോട്ട്‌മെന്റുകളില്‍ ഈ വിദ്യാര്‍ഥികള്‍ക്കു ഹയര്‍ ഓപ്ഷന്‍ ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുവാങ്ങി പുതുതായി അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ പ്രവേശനം നേടാം. താത്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കോളജുകള്‍ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഹയര്‍ ഓപ്ഷന്‍ നിലവിലില്ലാത്ത എല്ലാ വിദ്യാര്‍ഥികളും മുഴുവന്‍ ഫീസ് അടച്ച് അന്നുതന്നെ സ്ഥിരം പ്രവേശനം നേടണം. ഫോണ്‍: 0497 2715261, 04972715284, 9446382340.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  a month ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  a month ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  a month ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  a month ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  a month ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  a month ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  a month ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  a month ago
No Image

മുഖ്യമന്ത്രി ആര്? എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും

Kerala
  •  a month ago