'കിഫ്ബി'ക്ക് കരുത്താകാന്‍ കെ.എസ്.എഫ്.ഇക്ക് കഴിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: 'കിഫ്ബി'ക്ക് കരുത്താകാനും സഹായിക്കാനും കഴിയുന്ന രീതിയില്‍ കെ.എസ്.എഫ്.ഇക്ക് മാറാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണം. സമ്പൂര്‍ണ കംപ്യൂട്ടര്വല്ക്കരണത്തിലേക്ക് മാറിയത് എല്ലാത്തരത്തിലും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എഫ്.ഇയുടെ സമ്പൂര്‍ണ കംപ്യൂട്ടര്‍ ശൃംഖലാവല്ക്കരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസി ചിട്ടി ജൂണോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. പ്രവാസികളുടെ സമ്പാദ്യം കെ.എസ്.എഫ്.ഇയില്‍ പൂര്‍ണമായും സുരക്ഷിതമായിരിക്കും. പണത്തിന്റെ ആവശ്യം ഓണ്‍ലൈനായി അറിയാവുന്നതിനാല്‍ ബ്രാഞ്ചുകളില്‍ പണം കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കും മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി
ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ അഡ്വ.വി.കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കെ.എസ്.എഫ്.ഇ ചെയര്മാന് പീലിപ്പോസ് തോമസ്, എം.ഡി എ പുരുഷോത്തമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."